2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

വാക്‌സിന്‍ എടുത്തവരാരും കൊവിഡ് ബാധിച്ച് മരിച്ചിട്ടില്ല; പഠനം ഡല്‍ഹി എയിംസിന്റേത്

ന്യൂഡല്‍ഹി: രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച ശേഷം കൊവിഡ് ബാധിച്ചവര്‍ ആരും മരിച്ചിട്ടില്ലെന്ന് പഠനം. ഏപ്രില്‍-മെയ് മാസങ്ങളില്‍ വാക്സിന്‍ എടുത്ത ശേഷവും കൊവിഡ് ബാധിച്ച ആരും തന്നെ മരിച്ചതായി സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡല്‍ഹി എയിംസ് നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്. രണ്ട് ഡോസ് വാക്സിനും എടുത്ത ശേഷവും കൊവിഡ് ബാധിക്കുന്ന പ്രതിഭാസമായ ബ്രേക്ക് ഗ്രൂ ഇന്‍ഫക്ഷനുകളെപ്പറ്റി നടത്തിയ ആദ്യ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടെയുള്ള മറ്റുരോഗങ്ങളില്ലാത്തവരിലാണ് പഠനം നടത്തിയത്.

രണ്ടുഡോസ് വാക്സിന്‍ സ്വീകരിച്ചവരില്‍ ഒരു ചെറിയ ശതമാനം രോഗബാധിതരാവുകയോ ചികിത്സതേടുകയോ ഉണ്ടായേക്കാമെന്നാണ് അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍േ്രടാള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വ്യക്തമാക്കിയത്. എന്നാല്‍ ഏപ്രില്‍ – മെയ് മാസങ്ങളില്‍ ബ്രേക്ക് ത്രൂ ഇന്‍ഫക്ഷന്‍ ഉണ്ടായവരില്‍ രണ്ട് ഡോസും സ്വീകരിച്ചവരില്‍ ആരും കൊവിഡ് മൂലം മരിച്ചതായി ഡല്‍ഹിയിലെ എയിംസ് നടത്തിയ പഠനത്തില്‍ സ്ഥിരീകരിച്ചില്ല. എന്ന് മാത്രമല്ല, രണ്ട് ഡോസും എടുത്തവരില്‍ ആര്‍ക്കും ഗുരുതര ലക്ഷണങ്ങളും കണ്ടെത്തിയില്ല. കൊവിഡ് സ്ഥിരീകരിച്ചവരില്‍ത്തന്നെ പരമാവധി ഏഴുദിവസം വരെ നീണ്ട കടുത്ത പനി മാത്രമാണുണ്ടായതെന്നും പഠനം വ്യക്തമാക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.