2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സഭാ സമ്മേളനം വെട്ടിച്ചുരുക്കി; സ്പീക്കറെ നീക്കണമെന്ന പ്രമേയം 21 ന് ചര്‍ച്ചയ്‌ക്കെടുക്കും

   

തിരുവനന്തപുരം: നിയമസഭാ സമ്മേളനം 22 ന് പിരിയാന്‍ കാര്യോപദേശക സമിതി യോഗത്തില്‍ തീരുമാനം. നേരത്തെ 28 വരെയാണ് സഭ ചേരാന്‍ നിശ്ചയിച്ചിരുന്നത്.

സ്പീക്കറെ നീക്കണമെന്ന പ്രമേയം 21നാണ് സഭയുടെ പരിഗണനയ്ക്ക് എത്തുന്നത്. ജനുവരി 21ന് ഉച്ചയ്ക്ക്‌ശേഷം രണ്ട് മണിക്കൂറാണ് ചര്‍ച്ചയ്ക്കായി അനുവദിച്ചത്. സ്പീക്കര്‍ സ്വര്‍ണ്ണക്കടത്ത് അടക്കമുള്ള കേസുകളില്‍ ആരോപണ വിധേയനായ സാഹചര്യത്തിലാണ് പ്രതിപക്ഷത്തിന്റെ നീക്കം.

സഭയുടെ ചരിത്രത്തില്‍ ഇത് മൂന്നാംതവണയാണ് സ്പീക്കര്‍ക്ക് എതിരായ പ്രമേയം ചര്‍ച്ചയ്ക്ക് വരുന്നത്. 1982 ല്‍ എ.സി ജോസിനെതിരേയും 2004 ല്‍ വക്കം പുരുഷോത്തമനെതിരേയുമുള്ള പ്രമേയങ്ങളാണ് സഭയില്‍ മുമ്പ് ചര്‍ച്ചയ്ക്ക് വന്നിരുന്നത്. രണ്ട് പ്രമേയങ്ങളും പരാജയപ്പെട്ടിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.