2020 October 22 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

നോക്കിയ സ്മാര്‍ട്ട്‌ഫോണ്‍ ഫീച്ചറുകള്‍ ലീക്കായി

ഒരു കാലത്ത് മൊബൈല്‍ ഫോണ്‍ രംഗത്തെ തമ്പുരാക്കന്മാരായിരുന്ന നോക്കിയ തിരിച്ചെത്താനുള്ള കഠിനശ്രമത്തിലാണിപ്പോള്‍. സ്മാര്‍ട്ട്‌ഫോണ്‍ വന്നതോടു കൂടിയാണ് നോക്കിയയുടെ കഷ്ടകാലം തുടങ്ങുന്നത്. ഈ രംഗത്തേക്ക് ശ്രദ്ധ കൊടുക്കാതിരുന്ന നോക്കിയ കഴിഞ്ഞവര്‍ഷമാണ് ആന്‍ഡ്രോയിഡ് ഫോണ്‍ പുറത്തിറക്കുന്നതിനെപ്പറ്റി ചിന്തിക്കുന്നത്.

ആന്‍ഡ്രോയിഡ് എന്‍ വേര്‍ഷനില്‍ തന്നെ പുതിയ ഫോണ്‍ ഈ വര്‍ഷാവസാനം വിപണിയിലെത്തിക്കാനാണ് നോക്കിയ ആലോചിക്കുന്നത്. ഫോക്‌സ്‌കോണുമായി ചേര്‍ന്ന് ഫിന്നിഷ് ഫാക്ടറിയില്‍ നിര്‍മാണത്തിലുള്ള ഫോണിന്റെ ചില വിവരങ്ങള്‍ ഇപ്പോള്‍ ചോര്‍ന്നിരിക്കുകയാണ്. മെറ്റല്‍ ബോഡിയോടു കൂടി രണ്ടു മോഡലുകളായിരിക്കും നോക്കിയയുടെ ആദ്യ ഫോണുകളെന്നാണ് വിവരം. വാട്ടര്‍, ഡസ്റ്റ് പ്രൂഫുകളായിരിക്കും ഫോണുകളെന്നും റിപ്പോര്‍ട്ടുണ്ട്.

ഒരു ഫോണ്‍ 5.2 ഇഞ്ച് സ്‌ക്രീനുള്ളതും മറ്റൊന്ന് 5.5 ഇഞ്ച് സ്‌ക്രീനുമായിരിക്കും. 2കെ റെസല്യൂഷനോടു കൂടിയുള്ള അമോള്‍ഡ് ഡിസ്‌പ്ലേകളായിരിക്കും രണ്ടിന്റേതും. ആന്‍ഡ്രോയിഡിന്റെ നൂഗ വേര്‍ഷനാണ് ഉപയോഗിക്കുന്നതെങ്കിലും നോക്കിയയുടെ സ്വന്തം സെഡ് ലോഞ്ചറായിരിക്കും മാറ്റ് കൂട്ടുക.

നഷ്ടത്തിലോടാന്‍ തുടങ്ങിയതോടെ 2014 ല്‍ നോക്കിയ ഫോണ്‍ വിപണി മൈക്രോസോഫ്റ്റിന് വിറ്റിരുന്നു. കരാര്‍ പ്രകാരം 2015 വരെ മെക്രോസോഫ്റ്റാണ് സ്മാര്‍ട്ട്‌ഫോണും ടാബ്‌ലറ്റുകളും വിറ്റത്. പിന്നീട് വീണ്ടും നോക്കിയ സ്വതന്ത്രമാവുകയായിരുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.