2022 July 04 Monday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

നോയിഡയിലും ‘മരട്’; 40 നിലകളുള്ള ഇരട്ട ടവറുകൾ ഉടൻ പൊളിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: കൊച്ചിയിലെ മരട് ഫ്ലാറ്റ് സമുച്ചയം പൊളിച്ചുനീക്കിയതിന് സമാനമായി ഡൽഹി നോയിഡയിലെ റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ സൂപ്പർടെക്ക് അനധികൃതമായി നിർമ്മിച്ച ഇരട്ട ടവറുകൾ പൊളിച്ച് നീക്കാൻ ഉത്തരവിട്ട് സുപ്രിംകോടതി. ഈ വമ്പൻ കെട്ടിടം പൊളിക്കുന്നതിനുള്ള നടപടികൾ രണ്ടാഴ്ചയ്ക്കകം ആരംഭിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 40 നിലകളുള്ള ഇരട്ട ടവറുകൾ പൊളിക്കുന്നതിനുള്ള സമയക്രമം അന്തിമമായി തീരുമാനിക്കാന്‍ 72 മണിക്കൂറിനുള്ളിൽ ബന്ധപ്പെട്ട എല്ലാ ഏജൻസികളുടെയും യോഗം വിളിക്കാൻ നോയിഡ സിഇഒയോട് സുപ്രീം കോടതി നിർദ്ദേശിച്ചു.
 

സൂപ്പർടെക് ലിമിറ്റഡിന്റെ നിർമ്മാണത്തിലിരിക്കുന്ന 40 നിലകളുള്ള ഇരട്ട ടവറുകൾ മൂന്ന് മാസത്തിനുള്ളിൽ പൊളിച്ച് നീക്കാൻ കഴിഞ്ഞ വർഷം ഓഗസ്റ്റ് 31 നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. നോയിഡ ഉദ്യോഗസ്ഥരുമായി ഒത്തുകളിച്ച് അനധികൃതമായാണ് കെട്ടിട നിർമ്മാണങ്ങൾ നടത്തിയതെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു.

വീട് വാങ്ങിയവരുടെ മുഴുവൻ തുകയും ഫെബ്രുവരി 28നോ അതിനുമുമ്പോ തിരികെ നൽകണമെന്ന് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ച് സൂപ്പർടെക്കിനോട് നിർദ്ദേശിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.