നോയിഡയില്‍ ജോലിയില്‍നിന്ന് പിരിച്ചുവിട്ടതിന് 12 വാഹനങ്ങള്‍ ആസിഡൊഴിച്ച് നശിപ്പിച്ച് യുവാവ്. പ്രതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അമന്‍ രാംരാജ് എന്നയാളാണ്, ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന് പ്രതികാരമായി വാഹനങ്ങള്‍ നശിപ്പിച്ചത്. നോയിഡയിലെ ഒരു ഗ്രൂപ്പ് ഹൗസിങ് സൊസൈറ്റിയില്‍ കാര്‍ ക്ലീനറായിരുന്നു അമന്‍.
ജോലിയിലെ അതൃപ്തികാരണം പിരിച്ചുവിടുകയായിരുന്നു. എന്നാല്‍, ജോലിയില്‍നിന്ന് പിരിച്ചുവിട്ടതിന്റെ പിറ്റേദിവസം സൊസൈറ്റിയില്‍ തിരിച്ചെത്തിയ ഇയാള്‍ പന്ത്രണ്ടോളം കാറുകളില്‍ ആസിഡ് ഒഴിച്ച് നശിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചതിലൂടെ അമന്‍ ആണ് സംഭവത്തിന് പിന്നിലെന്ന് തെളിവും ലഭിച്ചു.
#बेरोजगार हो जाने के गुस्से की #आग
— Ruby Arun रूबी अरुण روبی ارون 🇮🇳 (@arunruby08) March 17, 2023
ऐसी भड़की की 15 गाड़ियों के अंदर #तेजाब डाल दिया इस शख्स ने 😳
मामला #Noida के #Sector_75 की सोसायटी का है, जहां के कार सफाईकर्मी
को नौकरी से निकाल दिया गया था. pic.twitter.com/sUhIvTyBPl
സിസിടിവി പരിശോധിച്ചാണ് സംഭവത്തിന് പിന്നില്‍ രാംരാജാണെന്ന് കണ്ടെത്തിയത്. സംഭവത്തിന് ശേഷം ഇയാള്‍ പ്രദേശത്ത് നിന്ന് മുങ്ങി. സൊസൈറ്റിയുടെ സെക്യൂരിറ്റി ഓഫീസര്‍ ഇയാളെ അനുനയിപ്പിച്ച് കൊണ്ടുവന്നു, തുടര്‍ന്നാണ് അപ്പാര്‍ട്ട്‌മെന്റ് ഉടമകളുടെ അസോസിയേഷന്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇയാള്‍ക്ക് ആരാണ് ആസിഡ് നല്‍കിയതെന്നതടക്കമുള്ള വിഷയങ്ങള്‍ പൊലീസ് അന്വേഷിക്കുകയാണ്.
Comments are closed for this post.