തിരുവനന്തപുരം: വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരു ധാരണയുണ്ടാക്കിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ താനുമായി ചര്‍ച്ച നടത്തിയെന്ന വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വെളിപ്പെടുത്തല്‍ അദ്ദേഹം തള്ളി.
വെല്‍ഫെയല്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കില്ലെന്ന നിലപാട് തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നേ തന്നെ വ്യക്തമാക്കിയിരുന്നതാണ്. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും ഇക്കാര്യം പിന്നീട് പറഞ്ഞിരുന്നു.
താന്‍ മതനിരപേക്ഷ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുള്ളയാളാണെന്നും ഇന്ന് വരെ മതനിരപേക്ഷ നിലപാടില്‍ വെള്ളം ചേര്‍ക്കേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച് തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുല്ലപ്പള്ളി രാമചന്ദ്രനുമായി ചര്‍ച്ച നടത്തിയിരുന്നതായി വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് ഹമീദ് വാണിയമ്പലം ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Comments are closed for this post.