കൊച്ചി: മുട്ടില്‍ മരംമുറി കേസില്‍ അന്വേഷണത്തിന് സ്റ്റേ ഇല്ല. അന്വേഷണം സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തളളി. പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണ് കൊള്ള നടത്തിയത്. വില്ലേജ് ഓഫിസര്‍മാരടക്കം കേസില്‍ അന്വേഷണം നേരിടുകയാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ച കോടതി സ്റ്റേ ആവശ്യം തള്ളുകയായിരുന്നു.
പ്രതികളായ റോജോ അഗസ്റ്റിന്‍ ആന്റോ അഗസ്റ്റിന്‍ എന്നിവരടക്കമുള്ളവരാണ് കോടതിയെ സമീപിച്ചത്.
Comments are closed for this post.