കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സ്റ്റേയില്ല. കേസ് ചൊവ്വാഴ്ച്ചത്തേക്ക് മാറ്റി. അത് വരെ തുടര്‍നടപടി പാടില്ലെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം.
മറുപടി കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പാടില്ലെന്നാണ് സര്‍ക്കാരും കോടതിയില്‍ നിലപാടറിയിച്ചത്. കേസില്‍ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുകയാണെന്നും അത് തടസ്സപ്പെടുത്തതരുതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
അടിയന്തരമായി എഫ്.ഐ.ആര്‍സ്റ്റേ ചെയ്യണമെന്നായിരുന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം. എന്നാല്‍ ഹൈക്കോടതി ഇത് അംഗീകരിച്ചില്ല.
കേസിന് പിന്നില്‍ രാഷ്ട്രീയ, ഉദ്യോഗസ്ഥ ഗൂഢാലോചനയാണെന്നാണ് ഇ.ഡിയുടെ ആരോപണം. നിഷ്പക്ഷമായ അന്വേഷണത്തിന് കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്നും ഇഡി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയ്ക്ക് എതിരെ മൊഴി നല്‍കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ സ്വപ്‌ന സുരേഷിനെ നിര്‍ബന്ധിച്ചെന്ന പൊലിസുകാരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസ് എടുത്തത്.
Comments are closed for this post.