
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ ശമ്പളം 15 കോടി രൂപയായി തന്നെ നിലനിര്‍ത്തി. കഴിഞ്ഞ 12 വര്‍ഷവും ഇതു തന്നെയാണ് അദ്ദേഹത്തിന്റെ ശമ്പളം. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയരക്ടറും എന്ന നിലയ്ക്കുള്ള ശമ്പളമാണിത്. അതേസമയം, ഡയരക്ടര്മാര് അടക്കമുള്ളവരുടെ ശമ്പളത്തില്‍ വര്‍ധനയുണ്ട്.
അടിസ്ഥാന ശമ്പളത്തിനു പുറമെ, മറ്റ് ആനുകൂല്യങ്ങളും ബത്തകളും കമ്മിഷനും അടക്കമാണ് 15 കോടി രൂപ വാര്‍ഷിക ശമ്പളം.
എന്നാല്‍ കമ്പനിയുടെ ഫുള്‍ടൈം ഡയരക്ടര്‍മാരും അടുത്ത ബന്ധുക്കളുമായ നിഖില്‍ ആര്, മേസ്വാനി, ഹിതല്‍ ആര്. മേസ്വാനി എന്നിവരുടെ ശമ്പളം മുകേഷ് അംബാനിക്കും മുകളിലെത്തിയിട്ടുണ്ട്. 20.57 കോടി രൂപ വീതമാണ് ഇവരുടെ ശമ്പളം.
നോണ്‍ എക്സിക്യൂട്ടീവ് ഡയരക്ടറായ മുകേഷിന്റെ ഭാര്യ നിതാ അംബാനിക്ക് സിറ്റിങ് ഫീസായി ഏഴു ലക്ഷം രൂപ മാത്രമാണ് ഈ വര്‍ഷം ലഭിച്ചത്. കഴിഞ്ഞവര്‍ഷം ഇത് ആറു ലക്ഷം രൂപയായിരുന്നു. പുറമെ, കമ്മിഷനായി ഇത്തവണ 1.65 ലക്ഷം കോടി രൂപയും ലഭിച്ചു.