
തിരുവനന്തപുരം: സംസ്ഥാനത്ത് ബ്രൂവെറി(മദ്യനിര്‍മാണശാല)കള്‍ അനുവദിച്ചതില്‍ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ബിയര്‍ നിര്‍മാണ കേന്ദ്രവും മദ്യനിര്‍മാണ കേന്ദ്രവും അനുവദിച്ചതിലാണ് ക്രമക്കേട് നടന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. മൂന്ന് ബ്രൂവെറിയും ഒരുഡിസ്റ്റിലറിയുമാണ് അനുവദിച്ചത്. മന്ത്രിസഭ അറിയാതെയാണ് ഈ തീരുമാനം മുഖ്യമന്ത്രി എടുത്തത്. ബാറുടമകളും ഇടത് മുന്നണിയും തമ്മിലുള്ളത് അവിശുദ്ധ ബന്ധമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സര്‍ക്കാരിന്റെ മുന്‍ ഉത്തരവുകള്‍ തിരുത്തിയാണ് ബ്രൂവെറികള്‍ അനുവദിച്ചത്. മൂന്നിടത്താണ് ബ്രൂവെറികള്‍ അനുവദിച്ചത്. കണ്ണൂരിലും തൃശ്ശൂരിലും ഡിസ്റ്റലറികള്‍ക്ക് ഉത്പാദനശേഷി വര്‍ധിപ്പിക്കാന്‍ അനുമതി നല്കി. അനുമതി നല്‍കിയത് സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കുകയോ ചെയ്തില്ല. ഇതെല്ലാം മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ്. എന്തടിസ്ഥാനത്തിലാണ് ബ്രൂവെറികള്‍ അനുവദിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. 17 വര്‍ഷത്തിനു ശേഷമാണ് സംസ്ഥാനത്ത് ബ്രൂവെറികള്‍ അനുവദിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇതിലൂടെ ബാറുടമകളും ഇടതുമുന്നണിയും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് പുറത്തുവരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Comments are closed for this post.