തിരുവനന്തപുരം: ഇന്ത്യന്‍ സര്‍ക്കാര്‍ ശ്രീലങ്കയെ എല്ലാഴ്‌പോഴും പിന്തുണച്ചിട്ടുണ്ടെന്നും നിലവിലെ സാമ്പത്തിക പ്രതിസന്ധിയിലും അയല്‍രാജ്യത്തെ സഹായിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും കേന്ദ്രവിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഞായറാഴ്ച്ച പറഞ്ഞു. ശ്രീലങ്കയിലെ സ്ഥിതി ഇന്ത്യ നിരീക്ഷിച്ചുവരികയാണെന്നും നിലവില്‍ അവിടെനിന്നുള്ള അഭയാര്‍ഥി കുടിയേറ്റ പ്രതിസന്ധിയില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീലങ്കന്‍ പ്രതിസന്ധിയില്‍ ഇന്ത്യയുടെ നിലപാടിനെ കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ അവരുടെ പ്രശ്നങ്ങളിലൂടെയാണ് കടന്ന് പോകുന്നതെന്നും ഇനി എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നതിനെ കുറിച്ച് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.
അതേ സമയം, ശ്രീലങ്കക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസും രംഗത്തെത്തി. അന്താരാഷ്ട്ര സമൂഹം എല്ലാ പിന്തുണയും നല്‍കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ സഹായം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രതിസന്ധി ശ്രീലങ്ക് മറികടക്കുമെന്നും സോണിയ ഗാന്ധി പ്രതീക്ഷ പങ്കുവെച്ചു.
Comments are closed for this post.