2022 July 02 Saturday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

സുരക്ഷാചിലവുകള്‍ക്ക് യു.എസ് സര്‍ക്കാരിനോട് സഹായം ആവശ്യപ്പെടില്ല; ട്രംപിന് മറുപടിയുമായി ഹാരി രാജകുമാരനും മേഗനും

വാഷിങ്ടണ്‍: തങ്ങളുടെ സുരക്ഷാ ചെലവുകള്‍ക്ക് യു.എസ് സര്‍ക്കാരിനോട് സഹായം ചോദിക്കാന്‍ പദ്ധതിയില്ലെന്ന് ബ്രിട്ടന്‍ രാജകുമാരന്‍ ഹാരിയും ഭാര്യ മേഗനും. ഹാരിയുടേയും മേഗന്റേയും സുരക്ഷാചിലവുകള്‍ വഹിക്കില്ലെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റിന്റെ പശ്ചാത്തലത്തിലാണ് ഇരുവരും പ്രസ്താവനയിലൂടെ മറുപടി നല്‍കിയത്.

‘ യു.കെയുടെയും ബ്രിട്ടീഷ് രാജ്ഞിയുടെയും നല്ല സുഹൃത്താണ് ഞാന്‍. കൊട്ടാരം വിട്ട മേഗനും ഹാരിയും കാനഡിലേക്ക് മാറി എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോള്‍ അവര്‍ കാനഡ വിട്ട് യു.എസിലേക്ക് വരികയാണ്, എന്തായാലും അവരുടെ സുരക്ഷയ്ക്കായി യു.എസ് പണമടയ്ക്കില്ല, അവര്‍ പണമടയ്ക്കണം,’ എന്നായിരുന്നു ട്രംപ് ട്വിറ്ററില്‍ കുറിച്ചത്.

ജനുവരിയിലാണ് ബ്രിട്ടിഷ് രാജകുടുംബാംഗവും സസെക്‌സ് പ്രഭുവും പ്രഭ്വിയുമായ ഹാരി രാജകുമാരനും മേഗന്‍ മാര്‍ക്കിളും രാജകീയ ചുമതലയകള്‍ ഒഴിയുന്നതായി അറിയിച്ചത്. ഇനിയുള്ള സമയം അമേരിക്കയിലും യു.കെയിലുമായി കഴിയുമെന്നും അവര്‍ പ്രസ്താവിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.