2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കേള്‍ക്കാന്‍ ആളില്ലാതെ മുഖ്യമന്ത്രിയുടെ ‘ലൈവ്’ പ്രസംഗം; വിവാദം

   

കാക്കനാട്: ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് തൃക്കാക്കര നഗരസഭ സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യമന്ത്രിയുടെ ഓണ്‍ലൈന്‍ പ്രസംഗം കേള്‍ക്കാന്‍ ആളില്ലാതിരുന്നത് വിവാദത്തില്‍. നഗരസഭ അങ്കണത്തിലൊരുക്കിയ വേദിയില്‍ സ്‌ക്രീനില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം തത്സമയം സംപ്രേക്ഷണം ചെയ്‌തെങ്കിലും അതുവരെ അവിടെയുണ്ടായിരുന്നവര്‍ പോലും കാഴ്ച്ചക്കാരായുണ്ടായില്ല.

ജനകീയാസൂത്രണ പദ്ധതിക്ക് നേതൃത്വം നല്‍കിയ ഭരണ സമിതി അംഗങ്ങളെയും ഉദ്യോഗസ്ഥരെയും ആദരിക്കുന്നതായിരുന്നു ചടങ്ങ്. പരിപാടി തുടങ്ങി ആദരവ് ഏറ്റുവാങ്ങിയ ശേഷം ചെയര്‍മാന്‍മാരും പ്രസിഡന്റുമാരും എഴുന്നേറ്റു പോയി. പിന്നീട് സദസിലുണ്ടായിരുന്നവരും എഴുന്നേറ്റുപോയതോടെയാണ് മുഖ്യമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ ആരും ഇല്ലാതായത്.

സദസിലെ ഭൂരിഭാഗം കസേരകളും മുഖ്യമന്ത്രിയുടെ പ്രസംഗം തുടങ്ങും മുന്‍പേ ജീവനക്കാര്‍ നീക്കിയിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരും ഭരണസമിതിയും സിപിഎം നേതാക്കളും പ്രതിരോധത്തിലായിരിക്കുകയാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.