ന്യൂഡല്‍ഹി: പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനുണ്ടായ സുരക്ഷാവീഴ്ച്ച പരിശോധിക്കാനുള്ള സമിതിക്ക് സുപ്രിംകോടതി മുന്‍ ജഡ്ജ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര നേതൃത്വം നല്‍കും.സുപ്രിംകോടതിയാണ് ഇക്കാര്യം അറിയിച്ചത്. അന്വേഷണം നിഷ്പക്ഷമായിരിക്കണമെന്ന് നിര്‍ദേശിച്ച കോടതി അതിനാണ് ജുഡീഷ്യറിയില്‍ പരിചയം സിദ്ധിച്ച ആളെ തലപ്പത്ത് നിയോഗിക്കുന്നത് എന്നും വ്യക്തമാക്കി.
ദേശീയ അന്വേഷണ ഏജന്‍സിയുടെയും (എന്‍.ഐ.എ) പഞ്ചാബ് പൊലിസിലെയും ഉദ്യോഗസ്ഥരും അന്വേഷണത്തിന്റെ ഭാഗമാകും. അഞ്ചംഗ അന്വേഷണ സമിതിയാകും രൂപീകരിക്കുക.
‘ചോദ്യങ്ങള്‍ ഏതെങ്കിലും ഒരു വശത്തുള്ള അന്വേഷണത്തില്‍ അവശേഷിക്കുന്നില്ല. ഞങ്ങള്‍ക്ക് ഒരു സ്വതന്ത്ര അന്വേഷണം ആവശ്യമാണ്’ സുപ്രിം കോടതി പറഞ്ഞു. അന്വേഷണ സമിതി അതിന്റെ റിപ്പോര്‍ട്ട് എത്രയും നേരത്തെ സമര്‍പ്പിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.
ഫിറോസ്പൂരിലെ റാലിയില്‍ പങ്കെടുക്കാന്‍ റോഡ് മാര്‍ഗം യാത്ര തിരിക്കവെ കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്ന് മോദിയുടെ വാഹന വ്യൂഹം മേല്‍പ്പാലത്തില്‍ കുടുങ്ങുകയായിരുന്നു. 20 മിനിറ്റോളം മേല്‍പ്പാലത്തില്‍ കുടുങ്ങിയ മോദി പിന്നീട് യാത്ര റദ്ദാക്കി.
Comments are closed for this post.