
കണ്ണൂര്‍: സ്ത്രീകള്‍ക്കെതിരായ പെരുമാറ്റ ദൂഷ്യത്തെ തുടര്‍ന്നു താക്കീതു ചെയ്ത പാര്‍ട്ടി അംഗത്തെ തെരഞ്ഞടുപ്പില്‍ മത്സരിപ്പിച്ചത് ചോദ്യം ചെയ്ത സി.പി.എം അംഗങ്ങള്‍ക്കെതിരേ കൂട്ട അച്ചടക്ക നടപടി. കുഞ്ഞിമംഗലം നോര്‍ത്ത് ലോക്കല്‍ കമ്മറ്റിയിലാണ് നടപടി.
നാല് പേരെ ലോക്കല്‍ കമ്മറ്റിയില്‍ നിന്ന് പുറത്താക്കി. അഞ്ചു പേര്‍ക്കെതിരെ പരസ്യ ശാസന. മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങളും മൂന്ന് മുന്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളും രണ്ട് പാര്‍ട്ടി അംഗങ്ങള്‍ക്കും എതിരേയാണ് നടപടി.
പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടിയെടുത്തതെന്ന് നേതൃത്വം അറിയിക്കുന്നു.
പെരിങ്ങോം ഏരിയാ കമ്മറ്റി അംഗം എം.വി സുനില്‍ കുമാറിനെതിരെ പരാതി നല്കിയവരാണിവര്. സുനില്‍ കുമാറിനെ പെരുമാറ്റ ദൂഷ്യത്തിന്റെ പേരില്‍ നേരത്തെ പാര്‍ട്ടി തരംതാഴ്ത്തിയിരുന്നു.
രണ്ടര വര്‍ഷം മുമ്പാണ് സ്ത്രീകള്‍ക്കെതിരായ പെരുമാറ്റ ദൂഷ്യത്തെ തുടര്‍ന്ന് സുനില്‍കുമാറിനെ തരം താഴ്ത്തിയത്. സുനില്‍ കുമാര്‍ സ്ത്രീകള്‍ക്കയച്ച സന്ദേശങ്ങളും അന്ന് ചര്‍ച്ചയായി. ആദ്യം സുനില്‍ കുമാറിന് താക്കീത് മാത്രമാണ് നല്‍കിയത്. എന്നാല്‍ സുനില്‍ കുമാറിനെ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിപ്പിച്ചു. ഇദ്ദേഹത്തെ മത്സരിപ്പിച്ചത് ഈ എട്ട് പേര് ചര്‍ച്ചയാക്കിയത് പാര്‍ട്ടിക്ക് അപകീര്‍ത്തിയുണ്ടാക്കി എന്ന് നേതൃത്വം കണ്ടെത്തി. ഇതില്‍ ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് അയച്ചിരുന്നു. തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.