റായ്പൂര്‍: ഭാരത് ജോഡോ യാത്രയോടെ തന്റെ ഇന്നിംഗ്‌സ് അവസാനിക്കുമെന്ന് തുറന്നു പറഞ്ഞ് സോണിയ ഗാന്ധി. പ്ലീനറി സമ്മേളനത്തില്‍ നേതാക്കളെ അഭിസംബോധന ചെയ്തുകൊണ്ടാണ് രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുന്നതിനെക്കുറിച്ച് വ്യക്തമാക്കി.
‘ഭാരത് ജോഡോ യാത്രയോട് കൂടി എന്റെ ഇന്നിംഗ്‌സ് അവസാനിക്കുമെന്നതാണ് ഏറ്റവും ആഹ്ലാദിപ്പിക്കുന്ന കാര്യം. യാത്ര ഒരു വഴിത്തിരിവായി. ഇന്ത്യയിലെ ജനങ്ങള്‍ ഐക്യവും സഹിഷ്ണുതയും സമത്വവും ആഗ്രഹിക്കുന്നുണ്ടെന്ന് ഇത് തെളിയിച്ചു.’ സോണിയാ ഗാന്ധി പറഞ്ഞു.
രാജ്യവും കോണ്‍ഗ്രസും ഒരുപോലെ വെല്ലുവിളി നേരിടുന്ന സമയമാണിത്. ബിജെപിയും ആര്‍എസ്എസും രാജ്യത്തെ ഓരോ സ്ഥാപനവും പിടിച്ചെടുക്കുകയും അട്ടിമറിക്കുകയും ചെയ്യുന്നു. കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ ആക്രമണങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നു. ഭരണഘടന സ്ഥാപനങ്ങളെ ആക്രമിക്കുന്നു. രാജ്യത്തെ സമ്പത്ത് ബിസിനസുകാര്‍ക്ക് നല്‍കുന്നുവെന്നും സോണിയാഗാന്ധി കുറ്റപ്പെടുത്തി. പൊതുതാല്‍പര്യം കണക്കിലെടുത്ത് എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. കോണ്‍ഗ്രസിന്റെ വിജയം ഓരോ പ്രവര്‍ത്തകന്റേയും വിജയമാണെന്നും സോണിയ പറഞ്ഞു.
Comments are closed for this post.