എല്ലാവര്‍ക്കും ഭക്ഷണത്തില്‍ പ്രിയപ്പെട്ട ഒന്ന് തന്നെയാണ് മത്സ്യം. എന്നാല്‍ വെട്ടി വൃത്തിയാക്കി പാകപ്പെടുത്തിയെടുക്കുമ്പോഴേക്കും സര്‍വ്വം മീന്‍ മണം പരന്നിരിക്കും. ഇതൊരു സര്‍വസാധാരണ സംഭവമാണെങ്കിലും ഈ മണംമാറ്റാന്‍ വേണ്ടി പല തരത്തിലുള്ള പരീക്ഷണങ്ങളും നടത്തിനോക്കാറുണ്ട്. പ്ലേറ്റിലെ മണം എത്ര കഴുകിയാലും പോവാന്‍ സാധ്യത കുറവാണ്. അടുക്കളയിലും പാത്രങ്ങളിലുമൊക്കെ മീനിന്റെ മണം ആയിരിക്കും. മണം സഹിക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും മീന്‍ ഇല്ലാതെ ഭക്ഷണം കഴിക്കാന്‍ അല്‍പം ബുദ്ധിമുട്ടുതന്നെ.
മത്സ്യത്തിന്റെ ജീവന്‍ നഷ്ടമായിക്കഴിഞ്ഞാല്‍, ധാരാളം ബാക്ടീരിയ എന്‍സൈമുകള്‍ മാംസത്തില്‍ എത്തും. മത്സ്യത്തിന്റെ പേശികള്‍ വിഘടിക്കാന്‍ തുടങ്ങുന്നു, ഇത് ട്രൈമെത്തിലാമൈന്‍ (ടിഎംഎ) തകര്‍ച്ചയിലേക്ക് നയിക്കുന്നു, ഇത്‌കൊണ്ടാണ് മത്സ്യത്തിന് ഇത്രയധികം മണം വരുന്നത്.
പാത്രങ്ങളില്‍ നിന്നുള്ള മത്സ്യ ദുര്‍ഗന്ധം അകറ്റാന്‍, നിങ്ങള്‍ക്ക് ചെറുചൂടുള്ള വെള്ളവും നാരങ്ങനീര് അടങ്ങിയിട്ടുള്ള പാത്രം കഴുകുന്ന ദ്രാവകവും ഉപയോഗിച്ച് പാത്രങ്ങള്‍ കഴുകാം. രണ്ടാമതായി, പാത്രങ്ങളില്‍ നിന്ന് മീന്‍ ദുര്‍ഗന്ധം അകറ്റാനും മണമില്ലാതെ സൂക്ഷിക്കാനും നിങ്ങള്‍ക്ക് ചില ലളിതമായ പരിഹാരങ്ങള്‍ ഉപയോഗിക്കാം.
ലിക്വിഡ്: പാത്രങ്ങളിലെ മീന്‍ ദുര്‍ഗന്ധം അകറ്റാനുള്ള മികച്ച പ്രതിവിധിയാണിത്. പാത്രങ്ങള്‍ ചെറുചൂടുള്ള വെള്ളത്തിലും ഡിഷ് വാഷിംഗ് ലിക്വിഡ് ലായനിയിലും ഏകദേശം 30 മിനിറ്റ് മുക്കി വെക്കാം. നല്ല ഗന്ധം കിട്ടാന്‍, നാരങ്ങ ഫ്‌ലേവര്‍ ലിക്വിഡ് ഉപയോഗിക്കുക.
നാരങ്ങ: പാത്രങ്ങളുടെ ദുര്‍ഗന്ധം അകറ്റാന്‍ ഉപയോഗപ്പെടുന്ന നല്ല സുഗന്ധമുള്ള സിട്രസ് പഴങ്ങളില്‍ ഒന്നാണ് നാരങ്ങ. ഒരു നാരങ്ങ കഷ്ണം അല്ലെങ്കില്‍ നാരങ്ങ നീര് പാത്രങ്ങളില്‍ പുരട്ടി 20 മിനിറ്റ് വെയ്ക്കുക. മീനിന്റെ മണം മാറുന്നതിനൊപ്പം മുട്ട, ഉള്ളി, വെളുത്തുള്ളി എന്നിവയുടെ മണം അകറ്റാനും നാരങ്ങ ഉപയോഗിക്കാം.
വിനാഗിരി: നിങ്ങളുടെ പാത്രങ്ങള്‍ വിനാഗിരി ഉപയോഗിച്ച് കഴുകുന്നത് പാത്രങ്ങളിലെ മീന്‍ ദുര്‍ഗന്ധം അകറ്റാനുള്ള ലളിതമായ വഴിയാണ്. പാത്രങ്ങള്‍ ദുര്‍ഗന്ധമില്ലാതെ സൂക്ഷിക്കുന്നതിനു പുറമേ, വിനാഗിരി അവയെ സ്റ്റെയിന്‍ലെസ് ആയി നിലനിര്‍ത്താനും നിങ്ങളെ സഹായിക്കും.
പാലില്‍ കുതിര്‍ക്കുക: പാചകം ചെയ്യുമ്പോഴും പാത്രങ്ങളിലും വീട്ടിലും രൂക്ഷമായ മീന്‍ ദുര്‍ഗന്ധം ഉണ്ടാകാതിരിക്കാന്‍ മത്സ്യം കഴുകുന്നതിന് മുമ്പ് ഏകദേശം 15, 20 മിനിറ്റ് പാലില്‍ മുക്കിവയ്ക്കുക. പാലിലെ കസീന്‍ ടിഎംഎ ആഗിരണം ചെയ്യും.
Comments are closed for this post.