2021 April 16 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘ഇനി സൗഹൃദമില്ല’: അസമില്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് ബി.ജെ.പി സഖ്യകക്ഷി

ഗുവാഹത്തി: തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കോണ്‍ഗ്രസിന് ശക്തിപകര്‍ന്ന് അസമില്‍ ഒരു സഖ്യകക്ഷി കൂടി. ഇതുവരെ ബി.ജെ.പിക്കൊപ്പം നിന്നിരുന്ന ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ടാണ് (ബി.പി.എഫ്) കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം ചേര്‍ന്നത്.

‘സമാധാനത്തിനും ഐക്യത്തിനും വികസനത്തിനും സുസ്ഥിര സര്‍ക്കാരിനുമായി ബി.പി.എഫ് മഹാജത്തു (മഹാസഖ്യം) മായി ചേരുകയാണ്. ഇനി ബി.ജെ.പിയുമായി സഖ്യമോ സൗഹൃദമോ ഇല്ല’- ബി.പി.എഫ് നേതാവ് ഹഗ്രാമ മൊഹിലാരി പറഞ്ഞു.

2005 ല്‍ അസമില്‍ രൂപീകൃതമായ ബി.പി.എഫിന് നിലവില്‍ 126 അംഗ സഭയില്‍ 12 അംഗങ്ങളുണ്ട്. കഴിഞ്ഞ ബോഡോലാന്റ് ടെറിട്ടോറിയല്‍ കൗണ്‍സില്‍ (ബി.ടി.സി) തെരഞ്ഞെടുപ്പില്‍ 17 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാണ് ബി.പി.എഫ്.

മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ ആറു വരെയായി മൂന്നു ഘട്ടങ്ങളിലായാണ് അസമില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതാദ്യമായി കോണ്‍ഗ്രസ് ബി.ജെ.പിക്കെതിരെ ഒറ്റയ്ക്കല്ല മത്സരിക്കുന്നതെന്ന പ്രത്യേകതയുണ്ട്. ബദറുദ്ദീന്‍ അജ്മല്‍ നയിക്കുന്ന എ.ഐ.യു.ഡി.എഫ്, ആഞ്ചലിക്ക് ഗണ മോര്‍ച്ച, മൂന്ന് ഇടതു പാര്‍ട്ടികള്‍ എന്നിര്‍ക്കൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് മഹാസഖ്യം രൂപീകരിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.