2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ആശുപത്രികള്‍ക്കെതിരെ ഇസ്‌റാഈല്‍ നടത്തുന്ന ക്രൂരമായ ആക്രമണങ്ങള്‍;ന്യായീകരിക്കാന്‍ സാധിക്കില്ലെന്ന് യു.എന്‍

ആശുപത്രികള്‍ക്കും മറ്റ് ആരോഗ്യസംവിധാനങ്ങള്‍ക്കും എതിരെ ഇസ്‌റാഈല്‍ നടത്തുന്ന അതിക്രമങ്ങളെ ഒരു വിധത്തിലും ന്യായീകരിക്കാന്‍ സാധിക്കില്ലെന്ന് തുറന്നടിച്ച് യുഎന്‍ ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ ഗ്രിഫിത്ത്. ആസുപത്രികള്‍ എപ്പോഴും സുരക്ഷിതമായ ഇടങ്ങളായിരക്കണമെന്നും, അവിടെ യുദ്ധം പാടില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

‘ആരോഗ്യസംവിധാനങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് ഒരു ന്യായീകരണവുമില്ല. ആരോഗ്യകേന്ദ്രങ്ങള്‍ക്ക് വൈദ്യുതിയും അവിടെയുള്ളവര്‍ക്ക് വെള്ളവും ഭക്ഷണവും നിഷേധിക്കുന്നതും രോഗികളേയും പൗരന്‍മാരേയും വെടിവെക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ആക്രമണങ്ങള്‍ മനഃസാക്ഷിക്ക് നിരക്കാത്തതും അപലപനീയവും നിര്‍ത്തേണ്ടതുമാണ്,’ ഗ്രിഫിത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചു.

അതേസമയം ഗാസയിലേക്ക് ഇസ്‌റാഈല്‍ നടത്തുന്ന അതിക്രമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനൊന്നായിരം കടന്നു. മരിച്ചവരില്‍ പകുതിയിലേറെയും സ്ത്രീകളും കുട്ടികളുമാണ്.

   

Content Highlights:no justification for acts of war in health care facilities said un Secretary


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.