2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

എക്‌സ്പീരിയന്‍സ് വേണ്ട; കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്ഥിര ജോലി നേടാം; അറ്റോമിക് എനര്‍ജി ഡിപ്പാര്‍ട്ട്‌മെന്റില്‍ പുതിയ റിക്രൂട്ട്‌മെന്റ്

എക്‌സ്പീരിയന്‍സ് വേണ്ട; കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്ഥിര ജോലി നേടാം; അറ്റോമിക് എനര്‍ജി ഡിപ്പാര്‍ട്ട്‌മെന്റില്‍ പുതിയ റിക്രൂട്ട്‌മെന്റ്

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ നല്ല ശമ്പളത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അറ്റോമിക് എനര്‍ജി- ഡയറക്ടറേറ്റ് ഓഫ് പര്‍ച്ചേസ്& സ്റ്റോര്‍സ് ഇപ്പോള്‍ ജൂനിയര്‍ പര്‍ച്ചേസ് അസിസ്റ്റന്റ് / ജൂനിയര്‍ സ്റ്റോര്‍കീപ്പര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി, ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ആകെയുള്ള 62 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികള്‍ ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്. എക്‌സ്പീരിയന്‍സ് ആവശ്യമില്ലാതെ തന്നെ സ്ഥിര കേന്ദ്ര സര്‍ക്കാര്‍ ജോലി നേടാനുളള അവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്.

തസ്തിക & ഒഴിവ്
Department of atomic energy, Directorate of purchase & stores ന് കീഴില്‍ ജൂനിയര്‍ പര്‍ച്ചേസ് അസിസ്റ്റന്റ്/ ജൂനിയര്‍ സ്റ്റോര്‍ കീപ്പര്‍.

ഇന്ത്യയൊട്ടാകെ ആകെ 62 ഒഴിവുകള്‍.
ജൂനിയര്‍ പര്‍ച്ചേസ് അസിസ്റ്റന്റ് 17 ഒഴിവുകളും, ജൂനിയര്‍ സ്റ്റോര്‍കീപ്പര്‍ 45 ഒഴിവുകളും.

പ്രായപരിധി
18 മുതല്‍ 27 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് വയസിളവുണ്ടാവും.

വിദ്യാഭ്യാസ യോഗ്യത
ബി.എസ്.സി/ ബി.കോം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ്/ ഇലക്ട്രോണിക്‌സ്/ കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ഡിപ്ലോമയുള്ളവര്‍ക്കും അപേക്ഷിക്കാം.

മൂന്ന് സ്ട്രീമിലുമായി 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് വേണം.

ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 25,500 രൂപ മുതല്‍ 81,100 രൂപ വരെ ശമ്പളമായി ലഭിക്കും.

അപേക്ഷ ഫീസ്
യു.ആര്‍/ ഒ.ബി.സി/ ഇ.ഡബ്ല്യൂ.എസ് വിഭാഗക്കാര്‍ക്ക് 200 രൂപ. മറ്റ് കാറ്റഗറികള്‍ക്ക് അപേക്ഷ ഫീസില്ല.

താല്‍പര്യമുള്ളവര്‍ക്ക് https://dpsdae.formflix.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. ഡിസംബര്‍ 31 ആണ് അവസാന തീയതി. അപേക്ഷിക്കുന്നതിന് മുമ്പായി ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക. ഔദ്യോഗിക വിജ്ഞാപനം ലഭിക്കുന്നതിനായി ക്ലിക് ചെയ്യുക.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.