
വാഷിങ്ടണ്‍: പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡനോട് തോറ്റത് ക്രമക്കേട് കാരണമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍. ബാലറ്റ് പേപ്പര്‍ നഷ്ടപ്പെട്ടതും വോട്ടെടുപ്പില്‍ ക്രമക്കേട് നടത്തിയതുമാണ് തന്റെ തോല്‍വിക്ക് കാരണമെന്നാണ് ട്രംപ് ആരോപിച്ചത്.
അമേരിക്കന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായി തെരഞ്ഞെടുപ്പായിരുന്നു നവംബര്‍ മൂന്നിന് നടന്നതെന്ന് ട്രംപിന്റെ ആരോപണം തള്ളിക്കൊണ്ട് യു.എസ് ഫെഡറല്‍ ആന്റ് സ്റ്റേറ്റ് ഇലക്ഷന് വൃത്തങ്ങള്‍ പറഞ്ഞു.
തന്നെ പിന്തള്ളി ജോ ബൈഡന് ബഹുദൂരം മുന്‍പിലെത്തിയെങ്കിലും ഫലം സമ്മതിക്കാന്‍ ഇതുവരെ ട്രംപ് തയ്യാറായിട്ടില്ല. ജോ ബൈഡനാവട്ടേ, പ്രസിഡന്റിന്റെ ചുമതലയേല്‍ക്കാനുള്ള ഒരുക്കത്തിലുമാണ്.