ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനിലെ മേയര്‍ തെരഞ്ഞെടുപ്പ് വീണ്ടും തടസ്സപ്പെട്ടു. എ.എ.പി- ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതിനെത്തുടര്‍ന്നതോടെയാണ് യോഗം പിരിച്ചുവിട്ടത്. ഇത് മൂന്നാം തവണയാണ് തെരഞ്ഞെടുപ്പ് തടസ്സപ്പെടുന്നത്.
ബി.ജെ.പിയുടെ 15 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ചുകൊണ്ടാണ് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനില്‍ എ.എ.പി അധികാരത്തില്‍ വന്നത്. എന്നാല്‍ ലഫ്.ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്ത 10 പേരുടെ വോട്ട് സംബന്ധിച്ച തര്‍ക്കമാണ് തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്തിയത്.
മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ആക്ട് പ്രകാരം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് കൗണ്‍സില്‍ യോഗങ്ങളില്‍ വോട്ട് ചെയ്യാന്‍ അധികാരമില്ല. എന്നാല്‍ വോട്ട് ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി രൂക്ഷപ്രതിഷേധമാണ് കൗണ്‍സിലില്‍ നടത്തിയത്.
കഴിഞ്ഞ ഡിസംബര്‍ നാലിനാണ് ഡല്‍ഹി കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് നടന്നത്. 250 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 134 വാര്‍ഡിലും എ.എ.പിയാണ് വിജയിച്ചത്. ബി.ജെ.പിക്ക് 140 സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. ജനുവരി 6, 24 തീയതികളില്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നുവെങ്കിലും എഎപി, ബിജെപി അംഗങ്ങള്‍ തമ്മിലുള്ള പോരില്‍ മുങ്ങുകയായിരുന്നു.
Comments are closed for this post.