ഇസ്‌ലാമാബാദ്: ഇന്ത്യയുടെ വിമാനങ്ങള്‍ പറക്കുന്ന പാകിസ്താനിലെ എയര്‍സ്‌പേസ് അടച്ചിട്ടില്ലെന്ന് വ്യക്തമാക്കി പാക് വിദേശ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി. വ്യോമപാത പാകിസ്താന്‍ പൂര്‍ണമായി അടച്ചിടുമെന്ന വാര്‍ത്തകളെയാണ് അദ്ദേഹം നിഷേധിച്ചത്.
എന്നാല്‍ വ്യോമപാത അടയ്ക്കുന്നത് സജീവപരിഗണനയിലാണെന്ന കാര്യം അദ്ദേഹം നിഷേധിച്ചില്ല. അതിന്റെ എല്ലാ നിയമവശങ്ങളും പരിശോധിച്ചു വരികയാണെന്നും കൂടുതല്‍ ഉപദേശം തേടിയ ശേഷം നടപടിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെതായിരിക്കും ഇക്കാര്യത്തില്‍ അവസാന വാക്കെന്നും അദ്ദേഹം പറഞ്ഞു.
ബാലാകോട്ട് ആക്രമണത്തിനു ശേഷം സംഘര്‍ഷാവസ്ഥ നിലനിന്നതോടെ വ്യോമ പാത പാകിസ്താന്‍ അടച്ചിട്ടിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് ഇതു തുറന്നത്.
യൂറോപ്യന്‍, അമേരിക്കന്‍ രാജ്യങ്ങളിലേക്ക് എയര്‍ ഇന്ത്യയുടെ 50 വിമാനങ്ങള്‍ പാക് വ്യോമപാത വഴി പോകുന്നുണ്ട്. ഇത് അടച്ചാല്‍ കനത്ത സാമ്പത്തിക ബാധ്യതയാണ് ഇന്ത്യയ്ക്ക് വരുന്നത്.
Comments are closed for this post.