ന്യുഡല്‍ഹി: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും കേന്ദ്ര സഹമന്ത്രി വി.മുരളീധരനുമെതിരെ ദേശീയ നേതൃത്വത്തിനരികിലെത്തിയത് ഗുരുതരമായ പരാതികള്‍. അതേ സമയം സംസ്ഥാന ബി.ജെ.പിയില്‍ തല്ക്കാലം നേതൃമാറ്റം ഉണ്ടാവില്ലെന്നും ഉറപ്പാകുന്നു.
കെ.സുരേന്ദ്രന്‍ ദേശീയ നേതൃത്വത്തെ കാത്തിരുന്ന് കാണാന്‍ശ്രമിച്ചതിനൊടുവിലാണ് പാര്‍ട്ടി ദേശീയ അധ്യക്ഷനില്‍ നിന്ന് സുരേന്ദ്രന് കടുത്ത അതൃപ്തി കേള്‍ക്കേണ്ടിവന്നത്. ഈ നിലപാട് മയപ്പെടുത്താനാണ് സുരേന്ദ്രന്‍ ദില്ലിയിലെത്തിയത്. തെരഞ്ഞെടുപ്പ് പരാജയത്തിലും വിവാദങ്ങളിലും ദേശീയ നേതൃത്വം കെ.സുരേന്ദ്രനെ അതൃപ്തി അറിയിച്ചിട്ടുണ്ട്.
ഈ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി അടക്കമുള്ളവരുടെ അതൃപ്തി നദ്ദ സുരേന്ദ്രനെ അറിയിച്ചത്. കേരളത്തിലെ സാഹചര്യങ്ങള്‍ ഈ നിലയില്‍ മുമ്പോട്ട് പോകുന്നതില്‍ കാര്യമില്ല എന്ന നിലപാടും അദ്ദേഹം അറിയിച്ചു. കേരളത്തിലെ സാഹചര്യങ്ങളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാനുള്ള നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
അതേസമയം, രാഷ്ട്രീയ ആക്രമണങ്ങളെ അതേരീതിയില്‍ പ്രതിരോധിക്കാനുള്ള അനുമതിയും ജെ.പി നദ്ദ നല്‍കിയിട്ടുണ്ട്. തല്ക്കാലം നേതൃമാറ്റം ഉണ്ടാകില്ലെങ്കിലും സംഘടനാപരമായ പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണം. ഗൗരവമായ തിരുത്തല്‍ കേരളത്തില്‍ വേണമെന്ന നിര്‍ദ്ദേശവും കേന്ദ്രനേതൃത്വം മുന്നോട്ട് വെക്കുന്നുണ്ട്.
Comments are closed for this post.