2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

മോന്‍സനെതിരായ പോക്‌സോ കേസ്: പെണ്‍കുട്ടിയെ പൂട്ടിയിട്ട ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തില്ല

കൊച്ചി: കളമശേരി മെഡിക്കല്‍ കോളജിനെതിരായ പരാതിയില്‍ കേസെടുക്കാതെ പൊലിസ്. മോന്‍സനെതിരായ പോക്‌സോ കേസിലെ പെണ്‍കുട്ടിയെ പൂട്ടിയിട്ടതില്‍ കേസില്ല. മൂന്ന് ദിവസമായിട്ടും പരാതിയില്‍ എഫ്‌ഐആര്‍ പോലും ഇട്ടിട്ടില്ല.

പെണ്‍കുട്ടി സ്റ്റേഷനിലെത്തി മൊഴി നല്‍കിയിട്ടും പൊലിസ് കേസെടുത്തിട്ടില്ല. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതും പൂട്ടിയിട്ടതും ലേബര്‍ റൂമിലെ മൂന്ന് വനിതാ ഡോക്ടര്‍മാരാണെന്നാണ് പരാതി. കൊച്ചി നോര്‍ത്ത് വനിത പൊലീസ് സ്റ്റേഷനിലെത്തി സംഭവദിവസം തന്നെ പെണ്‍കുട്ടി നേരിട്ട് പരാതി നല്‍കിയിരുന്നു.

മോന്‍സന്റെ തിരുമ്മല്‍ കേന്ദ്രത്തിലും വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലും വച്ചാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. 2019 ലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിക്ക് അന്ന് 17 വയസായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.