എന്‍.എം.എം.എസ് പരീക്ഷ; ഡിസംബര്‍ ഏഴിന്
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പിലാക്കുന്ന നാഷനല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പിന് (NMMS) അപേക്ഷ ക്ഷണിച്ചു. 20 മുതല്‍ അപേക്ഷിക്കാം. അവസാന തീയതി നവംബര്‍ 3.
ഡിസംബര്‍ ഏഴിനാണ് പരീക്ഷ. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 202324 അധ്യയന വര്‍ഷം 8ാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് പരീക്ഷയില്‍ പങ്കെടുക്കാന്‍ അവസരം. nmmse.kerala.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്. 9, 10, 11, 12 എന്നീ ക്ലാസുകളില്‍ പ്രതിവര്‍ഷം 12,000 രൂപ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതാണ് പദ്ധതി.
Comments are closed for this post.