2023 March 31 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

മധുവിനൊപ്പമില്ലാത്ത അഞ്ചാണ്ട്

ഇ.​കെ ദി​നേ​ശ​ൻ

അ​ട്ട​പ്പാ​ടി​യി​ലെ മ​ധു എ​ന്ന യു​വാ​വി​നെ ഒ​രു​കൂ​ട്ടം മ​നു​ഷ്യ​ർ ത​ല്ലി​ക്കൊ​ന്ന​ത് 2018 ഫെ​ബ്രു​വ​രി 22നാണ്. ആ ​സം​ഭ​വം ന​ട​ന്നി​ട്ട് അ​ഞ്ചു​വ​ർ​ഷം പൂ​ർ​ത്തി​യാ​കു​മ്പോ​ൾ കേ​ര​ളം പ​ല സ​മാ​ന​സം​ഭ​വ​ങ്ങ​ൾ​ക്കും സാ​ക്ഷ്യം​വ​ഹി​ച്ചു. ഒ​ടു​വി​ൽ വി​ശ്വ​നാ​ഥ​ൻ എ​ന്ന 46 വ​യ​സു​കാ​ര​ന്റെ ആ​ത്മാ​ഭി​മാ​ന​ത്തി​നേറ്റ മു​റി​വ് ആ​ത്മ​ഹ​ത്യ​യി​ൽ എ​ത്തി​ച്ചു. ഈ ​വ​ർ​ഷ​ത്തി​ന് മ​റ്റൊ​രു പ്ര​ത്യേ​ക​തകൂ​ടി​യു​ണ്ട്. ആ​ദി​വാ​സി​ക​ളുടെ ഭൂ​മി​ക്കു​വേ​ണ്ടി​യു​ള്ള പോ​രാ​ട്ടം- മു​ത്ത​ങ്ങ സ​മ​രം ന​ട​ന്നി​ട്ട് ര​ണ്ടു​പ​തി​റ്റാ​ണ്ട് പൂ​ർ​ത്തി​യാ​യി. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കേ​ര​ള​ത്തി​ലെ ആ​ദി​വാ​സി, ദ​ലി​ത് ജീ​വി​ത​ത്തി​ൻ്റെ സോ​ഷ്യ​ൽ ഓ​ഡി​റ്റി​ങ് ഗൗ​ര​വ​പ്പെ​ട്ട​താ​വു​ന്ന​ത്. അ​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട​ത്, മ​ധു​വി​ന് കി​ട്ടേ​ണ്ട നീ​തി നീ​ണ്ടു​പോ​കു​ന്ന​തി​നു പി​ന്നി​ലെ കാ​ര​ണ​ങ്ങ​ളാ​ണ്. ലോ​ക​ത്ത് എ​വി​ടെ ജീ​വി​ക്കു​ന്ന മ​ല​യാ​ളി​ക്കും ഈ ​വി​ഷ​യ​ത്തി​ൽ അ​പ​മാ​നം തോ​ന്നേ​ണ്ട​താ​ണ്. അ​തു​ണ്ടാ​വാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണ്? മ​ധു​വി​നെ മ​റ​വി​യി​ലേ​ക്ക് ത​ള്ളി​വി​ട്ട​വ​രി​ൽ രാ​ഷ്ട്രീ​യ​ക്കാ​ർ മാ​ത്ര​മ​ല്ല എ​ന്നു പ​റ​യേ​ണ്ടി​വ​രു​ന്ന​ത് അ​തു​കൊ​ണ്ടാ​ണ്. പ്ര​ബു​ദ്ധ​ത​യെ ആ​ഘോ​ഷ​മാ​ക്കി​യ സാം​സ്കാ​രി​ക മ​നു​ഷ്യ​രും മ​ധു​വി​ൻ്റെ കാ​ര്യ​ത്തി​ൽ മൗ​ന​ത്തി​ലാ​ണ്. ഇ​താ​ണ് ഇ​ന്ന​ത്തെ പു​രോ​ഗ​മ​ന കേ​ര​ള​ത്തി​ൻ്റെ അ​വ​സ്ഥ.

മ​ധു​വി​ന്റെ ആ​ൾ​ക്കൂ​ട്ട വ​ധ​ത്തി​ന് കാ​ര​ണ​മാ​യ വ​സ്തു​ത​ക​ൾ എ​ന്താ​യാ​ലും മ​ധു എ​ന്ന​തും ആ​ൾ​ക്കൂ​ട്ടം എ​ന്ന​തും കൃ​ത്യ​മാ​യി ര​ണ്ടു സാ​മൂ​ഹി​ക​ത​ല​ങ്ങ​ളെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്നു​ണ്ട്. ഇ​തു​ത​ന്നെ​യാ​ണ് വി​ശ്വ​നാ​ഥ​ന്റെ ആ​ത്മ​ഹ​ത്യ രൂ​പ​പ്പെ​ടു​ത്തി​യ​തും. കേ​ര​ള​ത്തി​ൻ്റെ സ​വി​ശേ​ഷ സാ​മൂ​ഹി​ക പൊ​തു​ബോ​ധം പു​രോ​ഗാ​ത്മ​ക​മാ​ണ് എ​ന്നാ​ണ് പ​റ​യാ​റ്. അ​തി​ൻ്റെ ഘ​ട​നാ​രൂ​പം ന​വോ​ത്ഥാ​ന​ത്തോ​ടെ ശ​ക്തി​പ്പെ​ട്ട​ത് ജാ​തി, മ​ത, സാ​മ്പ​ത്തി​ക മേ​ൽ​ക്കോ​യ്മ​ക​ളു​ടെ അ​ധീ​ശ​ത്വ​ത്തെ നി​ഷേ​ധി​ച്ചു​കൊ​ണ്ടാ​ണ്. മ​റ്റു പ​ല ഘ​ട​ക​ങ്ങ​ൾ​ക്കൊ​പ്പം ജ​ന്മി​ത്വ​ത്തെ​യും ജാ​തി​മേ​ൽ​ക്കോ​യ്മ​യെ​യും ത​ക​ർ​ക്ക​ൽ പ്ര​ധാ​ന അ​ജ​ൻ​ഡ​യാ​യി​രു​ന്നു. എ​ന്നി​ട്ടും ആ​ദി​വാ​സി​ക​ൾ​ക്ക് ശ​രാ​ശ​രി ജീ​വി​ത​പ​രി​സ​ര​ത്ത് എ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. അ​തി​ൻ്റെ ഒ​ടു​വി​ല​ത്തെ തെ​ളി​വാ​ണ് മ​ധു​വി​ൻ്റെ കേ​സി​ൽ സം​ഭ​വി​ച്ച ഉ​ദാ​സീ​ന​ത​യും കാ​ല​താ​മ​സ​വും. അ​ത് എ​ന്തു​കൊ​ണ്ട് ഉ​ണ്ടാ​കു​ന്നു എ​ന്ന് ഇ​നി​യെ​ങ്കി​ലും കേ​ര​ളം ച​ർ​ച്ച ചെ​യ്യേ​ണ്ട​തു​ണ്ട്. നീ​തി നി​ർ​വ​ഹ​ണ​ത്തി​ന് വ്യ​ക്തി​ക​ളു​ടെ സോ​ഷ്യ​ൽ സ്റ്റാ​റ്റ​സ് ഒ​രുത​ര​ത്തി​ലും പ​രി​ഗ​ണി​ക്ക​പ്പെ​ട​രു​ത്. ഇ​വി​ടെ മ​ധു​വിന് നീ​തി വൈ​കാ​ൻ കാ​ര​ണം, അ​യാ​ളു​ടെ സോ​ഷ്യ​ൽ പ​ദ​വി ത​ന്നെ​യാ​ണ്. അ​താ​യ​ത് മ​നു​ഷ്യ​ൻ്റെ സാ​മൂ​ഹ്യ അ​സ്തി​ത്വം സ​മ്പ​ത്തു​കൊ​ണ്ടും പ​ദ​വി​കൊ​ണ്ടും നി​യ​ന്ത്രി​ക്ക​പ്പെ​ടു​ക​യാ​ണ്. ഇ​തി​നെ​യാ​ണ് ചോ​ദ്യം ചെ​യ്യേ​ണ്ട​ത്.

ജാ​തി​യും ജീ​വി​ത​വും

മ​ധു​വി​ൻ്റെ വി​ഷ​യ​ത്തി​ലെ വി​വേ​ച​ന കാ​ര​ണം, അ​യാ​ളു​ടെ ജാ​തി​യും ജീ​വി​ത പ​ശ്ചാ​ത്ത​ല​വു​മാ​ണ്. കാ​ല​ങ്ങ​ളാ​യി മ​നു​ഷ്യ​ൻ്റെ സാം​സ്കാ​രി​ക പ​ദ​വി​ക​ളെ ചൂ​ണ്ടി​ക്കാ​ണി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന പൊ​തു മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ സ​വ​ർ​ണ​ത​ക്ക് പ്ര​ധാ​ന പ​ങ്കു​ണ്ട്. അ​വ​ർ​ണ​ന് സ​മ്പ​ത്തു​കൊ​ണ്ട് നേ​ടി​യെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന​ത​ല്ല സാ​മൂ​ഹി​ക പ​ദ​വി​ക​ൾ. കാ​ര​ണം, അ​തി​ന് ജാ​തി​ഘ​ട​ന​യു​മാ​യി കൃ​ത്യ​മാ​യ ബ​ന്ധ​മു​ണ്ട്.

മ​ധു​വി​നെ കൊ​ന്ന​വ​രി​ലും വി​ശ്വ​നാ​ഥ​നെ അ​ക്ര​മി​ച്ച​വ​രി​ലും വ്യ​ത്യ​സ്ത രാ​ഷ്ട്രീ​യ, സാം​സ്കാ​രി​ക പ​രി​സ​ര​ങ്ങ​ളി​ൽ ജീ​വി​ക്കു​ന്ന​വ​രു​ണ്ട്. അ​തി​ന​ർ​ഥം അ​വി​ടെ അ​വ​രു​ടെ അ​റി​വോ രാ​ഷ്ട്രീ​യ​ബോ​ധ​മോ ഇ​ര​ക​ളോ​ടു​ള്ള മൃ​ദു​സ​മീ​പ​ന​ത്തി​ന് വി​ഘാ​ത​മാ​യി പ്ര​വ​ർ​ത്തി​ച്ചി​ല്ല. ഇ​തി​ന്റെ തു​ട​ർ​ച്ച​യാ​ണ് ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​മാ​യി മ​ധു​വി​ന്റെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​വ​ഹാ​ര​ങ്ങ​ളു​ടെ ഇ​ഴ​ഞ്ഞു​പോ​ക്ക്. ഇ​തി​ൽ ഭ​ര​ണ​കൂ​ട​ത്തി​ന് കൃ​ത്യ​മാ​യ പ​ങ്കു​ണ്ട്. സ​ർ​ക്കാ​ർ മ​ധു​വി​ൻ്റെ കു​ടും​ബ​ത്തി​നും സ​ഹോ​ദ​രി ച​ന്ദ്രി​ക​ക്കും ന​ൽ​കി​യ തൊ​ഴി​ൽ, സാ​മ്പ​ത്തി​ക സു​ര​ക്ഷ ഇ​തൊ​ന്നും മ​റ​ച്ചു​പി​ടി​ച്ച​ല്ല ഈ ​നി​രീ​ക്ഷ​ണം. സ​മാ​ന കേ​സി​ൽ കാ​ണു​ന്ന താ​ൽപ​ര്യ​വും രാ​ഷ്ട്രീ​യസൂ​ക്ഷ​്മ​ത​യും സാ​മൂ​ഹി​ക​ശ്ര​ദ്ധ​യും മ​ധു​വി​ൻ്റെ കേ​സി​ൽ ഉ​ണ്ടാ​യി​ട്ടി​ല്ല എ​ന്ന​ത് വെ​റും ആ​രോ​പ​ണ​മ​ല്ല.

നീ​തി​യും ഭ​ര​ണ​കൂ​ട സ​മീ​പ​ന​വും

ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​മാ​യി​ട്ടും മ​ധു​വി​ന്റെ കേ​സ് ഇ​ഴ​ഞ്ഞു​നീ​ങ്ങി​യ​തി​നു പി​ന്നി​ലെ കാ​ര​ണം എ​ന്താ​ണ്? അ​തി​നോ​ടു​ള്ള ഭ​ര​ണ​കൂ​ട​ത്തി​ന്റെ സ​മീ​പ​നം ചോ​ദ്യം ചെ​യ്യ​പ്പെ​ടേ​ണ്ട​തു​ണ്ട്. എ​ക്കാ​ല​ത്തും സാ​മൂ​ഹി​ക വി​ഭ​ജ​ന​ങ്ങ​ളു​ടെ സ​ങ്കീ​ർ​ണ​ അ​വ​സ്ഥ​ക​ളെ പ​രി​ഹ​രി​ക്കാ​നാ​ണ് പു​രോ​ഗ​മ​ന രാ​ഷ്ട്രീ​യ​പ്ര​സ്ഥാ​ന​ങ്ങ​ൾ ശ്ര​മി​ച്ചി​ട്ടു​ള്ള​ത്. പ​ക്ഷേ, എ​ന്തു​കൊ​ണ്ടോ കേ​ര​ള​ത്തി​ലെ ആ​ദി​വാ​സി, ദ​ലി​ത് മ​നു​ഷ്യ​രു​ടെ സാ​മൂ​ഹി​ക ജീ​വി​താ​വ​സ്ഥ​യെ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രാ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന് ക​ഴി​യു​ന്നി​ല്ല. മ​ധു​വി​ൻ്റെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട നാ​ൾ​വ​ഴി അ​താ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്.

നി​ര​ന്ത​ര​മാ​യ സ​മ്മ​ർ​ദ, പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നാ​ണ് മ​ധു​വി​ൻ്റെ കേ​സ് വി​ചാ​ര​ണ​യ്ക്ക് എ​ത്തു​ന്ന​ത്. കു​ടും​ബാം​ഗ​ങ്ങ​ൾ പ​ല​ത​വ​ണ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ര​ണ​കൂ​ട​ത്തെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. കേ​സി​ന്റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ അ​കാ​ര​ണ​മാ​യി ചേ​ർ​ക്ക​പ്പെ​ട്ട​വ​രാ​ണ് പ്ര​തിപ്പട്ടി​ക​യിൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത് എ​ന്ന പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. ഹാ​ജ​രാ​ക്കി​യ പ​ല സാ​ക്ഷി​ക​ളും വി​ചാ​ര​ണ വേ​ള​യി​ൽ കൂ​റു​മാ​റി. മ​ധു​വി​ൻ്റെ ബ​ന്ധു​വ​ട​ക്കം അ​മ്പ​തോ​ളം പേ​ർ വി​ചാ​ര​ണ വേ​ള​യി​ൽ കൂ​റു​മാ​റി​യ​താ​ണ്. സാ​ക്ഷി​ക​ൾ കൂ​റു​മാ​റി​യ​ത് പ​ല രീ​തി​യി​ലു​ള്ള സ​മ്മ​ർ​ദ​ങ്ങ​ളു​ടെ ഫ​ല​മാ​ണ്. ഈ ​കേ​സി​ൽ ഭ​ര​ണ​കൂ​ട സം​വി​ധാ​ന​ങ്ങ​ൾ​പോ​ലും ഇ​ര​ക്ക് ഒ​പ്പ​മ​ല്ല. മ​ധു​വി​ൻ്റെ അ​മ്മ ന​ൽ​കി​യ പ​രാ​തി​യി​ൽ പൊ​ലി​സി​നെ​തി​രേ​യാ​ണ് ആ​രോ​പ​ണം ഉ​യ​ർ​ന്ന​ത്. സം​ഭ​വം ന​ട​ന്ന സ്ഥ​ല​ത്തു​നി​ന്ന് അ​ര​മ​ണി​ക്കൂ​ർ​കൊ​ണ്ട് അ​ഗ​ളി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ മ​ധു​വി​നെ എ​ത്തി​ക്കാം. എ​ന്നി​ട്ടും എ​ങ്ങ​നെ മ​ണി​ക്കൂറു​ക​ൾ​ക്കു​ശേ​ഷം ആ​ശു​പ​ത്രി​യി​ൽ മ​ര​ണ​പ്പെ​ട്ടു എ​ന്ന് സം​ശ​യി​ച്ചി​രു​ന്നു. ഇ​ത് പ്ര​തിചേ​ർ​ക്ക​പ്പെ​ട്ട​വ​ർ​ക്ക് പ്ര​തീ​ക്ഷ​യാ​ണ്. മ​റ്റൊ​ന്ന്, ഒ​റ്റ​പ്പാ​ലം സ​ബ് ക​ല​ക്ട​റും അ​ട്ട​പ്പാ​ടി നോ​ഡ​ൽ ഓ​ഫി​സ​റു​മാ​യ ജെ​റോ​മി​ക് ജോ​ർ​ജ് കോ​ട​തി​യി​ൽ ന​ൽ​കി​യ മൊ​ഴി​യാ​ണ്. മ​ധു​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​പ്പോ​ൾ പ​രു​ക്കു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് സാ​ക്ഷി​മൊ​ഴി​ക​ളി​ൽ​നി​ന്ന് ബോ​ധ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ​ത്.
കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട നാ​ൽ​പ​തി​ലേ​റെ ത​വ​ണ രാ​ജേ​ഷ് എം. ​മേ​നോ​ൻ സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​റാ​യും അ​ഡി​ഷ​ണ​ലാ​യും പ്ര​സ്തു​ത കേ​സി​ൽ കോ​ട​തി​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്. എ​ന്നി​ട്ടും അ​ദ്ദേ​ഹ​ത്തി​ന് ശ​മ്പ​ള​വും യാ​ത്രാ​ബ​ത്ത​യും ത​ട​ഞ്ഞു​വ​ച്ച​ത് വി​വാ​ദ​മാ​യ​ിരുന്നു. കേ​സി​ന്റെ ചെ​ല​വി​നാ​യി വ​ന്ന 1,63,520 രൂ​പ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ് അ​ദ്ദേ​ഹം ജി​ല്ലാ ക​ല​ക്ട​ർ​ക്ക് ക​ത്ത് ന​ൽ​കി​യി​രു​ന്നു. പി​ന്നീ​ടാ​ണ് 47,000 രൂ​പ അ​നു​വ​ദി​ക്ക​പ്പെ​ട്ട​ത്. ഈ ​കേ​സി​ൽ എ​ന്തു​കൊ​ണ്ട് ഇ​ങ്ങ​നെ സം​ഭ​വി​ക്കു​ന്നു? മ​റ്റു പ​ല കേ​സു​ക​ൾ​ക്കും ഉ​പ​ദേ​ശം തേ​ടാ​ൻ വേ​ണ്ടി മാ​ത്രം ഒ​രു കോ​ടി​യി​ൽ ഏ​റെ രൂ​പ ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ട് സ​ർ​ക്കാ​ർ. ഇ​തി​നൊ​പ്പം ഓ​ർ​ക്കേ​ണ്ട മ​റ്റൊ​രു കാ​ര്യം, ജ​സ്റ്റി​സ് സു​രേ​ന്ദ്ര​ൻ മോ​ഹ​ൻ ന​ൽ​കി​യ ക​ത്ത് ഹ​ര​ജി​യാ​യി പ​രി​ഗ​ണി​ച്ച ഹൈ​ക്കോ​ട​തി ദ​ലി​ത് സ്ഥി​തി​യെ​ക്കു​റി​ച്ച് സോ​ഷ്യ​ൽ ഓ​ഡി​റ്റി​ങ്ങി​ന് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഈ ​കാ​ര്യ​ത്തി​ലും സ​ർ​ക്കാ​ർ അ​മാ​ന്ത​മാ​ണ് കാ​ണി​ച്ച​ത്. കേ​വ​ലം മ​ധു​വി​നെ ബാ​ധി​ക്കു​ന്ന വി​ഷ​യം മാ​ത്ര​മ​ല്ല ഇ​ത്. ജ​ന​സം​ഖ്യ​യി​ൽ 9 ശ​ത​മാ​നം വ​രു​ന്ന ആ​ദി​വാ​സി, ദ​ലി​ത് സ​മൂ​ഹ​ത്തി​ൻ്റെ ജീ​വി​താ​വ​സ്ഥ മു​ഖ്യ​ധാ​രാ മ​നു​ഷ്യ​രു​ടെ സാ​മൂ​ഹി​ക ജീ​വി​ത​ത്തി​ൻ്റെ അ​യ​ല​ത്തു​പോ​ലും എ​ത്തി​യി​ട്ടി​ല്ല. അ​വ​ർ അ​നു​ഭ​വി​ക്കു​ന്നത് സാ​മൂ​ഹിക സു​ര​ക്ഷ​യ​ല്ല, ഭീ​തി​യാ​ണ്. അ​ട്ട​പ്പാ​ടി​യി​ൽ തു​ട​രു​ന്ന പ​ട്ടി​ണി മ​ര​ണ​വും ഇ​തി​ൻ്റെ തെ​ളി​വാ​ണ്. ഇ​ത്ത​രം വ​സ്തു​ത​ക​ളു​ടെ വെ​ളി​ച്ച​ത്തി​ൽ കേ​ര​ള​ത്തി​ലെ മു​ഖ്യ​ധാ​ര​യി​ൽ വി​ഷ​യ​മാ​യി മാ​റേ​ണ്ട മ​ധു​വി​ന്റെയും വി​ശ്വ​നാ​ഥ​െൻ്റ​യും കൊ​ല​പാ​ത​കം എ​ന്തു​കൊ​ണ്ട് ന​മ്മു​ടെ സാം​സ്കാ​രി​ക ബു​ദ്ധി​ജീ​വി മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ​പ്പോ​ഴും നി​ർ​ജീ​വ​മാ​യി​രി​ക്കു​ന്നു?

ആ​ദി​വാ​സി ഉ​ന്മൂ​ല​ന​വും
സാം​സ്കാ​രി​ക മൗ​ന​വും

മു​ത്ത​ങ്ങ സ​മ​ര​ത്തി​ൻ്റെ ഇ​രു​പ​താം വാ​ർ​ഷി​ക​ത്തി​ലും അ​ട്ട​പ്പാ​ടി മ​ധു​വി​ന്റെ കൊ​ല​യു​ടെ അ​ഞ്ചാം വ​ർ​ഷ​ത്തി​ലും വി​ശ്വ​നാ​ഥ​ന്റെ കൊലപാതകത്തി​ലും എ​ന്തു​കൊ​ണ്ട് കേ​ര​ളം മൗ​ന​ത്തി​ലാ​ണ്ടു? അ​തേ​സ​മ​യം, ഉ​പ​രി, മ​ധ്യ​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളി​ൽ പെ​ട്ട ഏ​തെ​ങ്കി​ലും വ്യ​ക്തി​ക​ൾ​ക്കോ വി​ഭാ​ഗ​ങ്ങ​ൾ​ക്കോ സ​ർ​ക്കാ​രി​ൽ നി​ന്നോ അ​തി​ൻ്റെ ഭാ​ഗ​മാ​യി നി​ൽ​ക്കു​ന്ന മ​റ്റു സം​വി​ധാ​ന​ങ്ങ​ളി​ൽ നി​ന്നോ നീ​തി വൈ​കി​യാ​ൽ തെ​രു​വു​ക​ൾ സ​മ​ര​ച്ചൂടി​ൽ തി​ള​യ്ക്കും. അ​തി​നു​വേ​ണ്ടി കൂ​ട്ട ഒ​പ്പു​ശേ​ഖ​ര​ണ​വും സാം​സ്കാ​രി​ക ഒ​ന്നി​പ്പു​ക​ളും രാ​ഷ്ട്രീ​യ​മാ​യ പൊ​തു​ബോ​ധ പ്ര​തി​ക​ര​ണ​ങ്ങ​ളും ഉ​ണ്ടാ​വും. ഇ​ത് പു​രോ​ഗ​മ​ന കേ​ര​ള​ത്തി​ൻ്റെ ര​ണ്ട് മ​നോ​ത​ല​ങ്ങ​ളെ​യാ​ണ് സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​ത്. ഡ​ൽ​ഹി ന​ഗ​ര​ത്തി​ൽ പെ​ൺ​കു​ട്ടി ബ​ലാ​ത്സം​ഗം ചെ​യ്യ​പ്പെ​ട്ട​പ്പോ​ൾ ഇ​ന്ത്യ തി​ള​ച്ചു മ​റി​ഞ്ഞ​ത് നാം ​ക​ണ്ട​താ​ണ്. അ​ത്ത​രം പ്ര​തി​ക​ര​ണം ഇ​നി​യും ആ​വ​ശ്യ​മാ​ണ്. അ​ങ്ങ​നെ ഉ​ണ്ടാ​വ​ണം. എ​ന്നാ​ൽ ഉ​ത്ത​രേ​ന്ത്യ​യി​ൽ ദി​വ​സേ​ന ദ​ലി​തു​ക​ൾ​ക്ക് നേ​രെ ഉ​യ​രു​ന്ന മ​നു​ഷ്യ​ത്വ​വി​രു​ദ്ധ സ​മീ​പ​ന​ത്തോ​ട് ഇ​ത്ത​രം പ്ര​തി​ക​ര​ണം കാ​ണാ​റി​ല്ല. ഈ ​സാ​ഹ​ച​ര്യം കേ​ര​ള​ത്തി​ൽ എ​ന്തു​കൊ​ണ്ട് നി​ല​നി​ൽ​ക്കു​ന്നു? മ​ധു​വും വി​ശ്വ​നാ​ഥ​നും കാ​ര്യ​മാ​യ രാ​ഷ്ട്രീ​യ വി​ഷ​യ​ങ്ങ​ളി​ലേ​ക്ക് ഉ​യ​ർ​ന്നു​വ​രു​ന്നി​ല്ല. പ്ര​തി​പ​ക്ഷ​ത്തി​ന് വി​ശ്വ​നാ​ഥ​നെ മു​ൻ​നി​ർ​ത്തി​ക്കൊ​ണ്ട് ആ​ദി​വാ​സി സ​മൂ​ഹ​ത്തോ​ടു​ള്ള സ​ർ​ക്കാ​ർ നി​ല​പാ​ടി​നെ തു​റ​ന്നു​കാ​ട്ടാ​മാ​യി​രു​ന്നു. അ​തി​ന് ക​ഴി​യാ​തെ പോ​കു​ന്ന​ത് ഒ​റ്റ കാ​ര​ണം കൊ​ണ്ടാ​ണ്. അ​വ​രെ രാ​ഷ്ട്രീയ​മാ​യി ഉ​പ​യോ​ഗി​ച്ച​തു​കൊ​ണ്ട് കാ​ര്യ​മാ​യ ഗു​ണ​മി​ല്ല. എ​ന്നുമാ​ത്ര​മ​ല്ല, ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​യ പൊ​തു​ബോ​ധ​ത്തെ പോ​ലും അ​തു ബാ​ധി​ക്കും എ​ന്ന പി​ന്തി​രി​പ്പ​ൻ തി​രി​ച്ച​റി​വും.

എ​ന്നാ​ൽ ബു​ദ്ധി​ജീ​വി സാം​സ്കാ​രി​ക മ​ണ്ഡ​ല​ത്തി​ന് ഈ ​ഭ​യം ആ​വ​ശ്യ​മി​ല്ല. അ​ങ്ങ​നെ​യാ​ണ് നി​ഷ്ക​ള​ങ്ക മ​നു​ഷ്യ​ർ​ക്ക് തോ​ന്നു​ക. അ​ത് ശ​രി​യ​ല്ലെ​ന്ന് തെ​ളി​യി​ച്ചി​ട്ടു​ണ്ട് കെ.​ആ​ർ നാ​രാ​യ​ണ​ൻ ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ സ​മീ​പ​കാ​ല സ​മ​രം. അ​വി​ടെ സി​നി​മ എ​ന്ന സാം​സ്കാ​രി​ക ഉ​ൽപ​ന്ന​ത്തി​ന്റെ സാ​മൂ​ഹിക ഉ​ത്ത​ര​വാ​ദി​ത്വം മ​ന​സിലാ​ക്കി​യ എ​ത്ര ബു​ദ്ധി​ജീ​വി​ക​ളും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രും സ​മ​ര​ക്കാ​ർ​ക്കൊ​പ്പം നി​ന്നു? അ​ങ്ങ​നെ സം​ഭ​വി​ക്കാ​തി​രി​ക്കാ​ൻ കാ​ര​ണം, അ​ത് ക​ലാ​രം​ഗ​ത്തെ ജാ​തി​മേ​ൽ​ക്കോ​യ്മ​ക്കും ബ്രാ​ഹ്മ​ണി​ക്ക​ൽ സാംസ്കാ​രി​ക​ബോ​ധ​ത്തി​നും എ​തി​രാ​യി​രു​ന്നു. ഇ​ന്ത്യ​യി​ലെ​യും കേ​ര​ള​ത്തി​ലെ​യും സാം​സ്കാ​രി​ക ബു​ദ്ധി​ജീ​വി മ​ണ്ഡ​ല​ങ്ങ​ളി​ൽ സ​വ​ർ​ണ​ത കൃ​ത്യ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു എ​ന്ന​തി​ൻ്റെ തെ​ളി​വു​ക​ളാ​ണ് ഇ​തൊ​ക്കെ.

പൊ​തു​വി​ഷ​യ​ങ്ങ​ളി​ൽ ഇ​ത്ത​രം മ​നു​ഷ്യ​ർ പ്ര​ക​ടി​പ്പി​ക്കു​ന്ന അ​ഭി​പ്രാ​യ പ്ര​ക​ട​ന​ങ്ങ​ൾ എ​പ്പോ​ഴും ഭൂ​രി​പ​ക്ഷ താ​ത്പ​ര്യ​ത്തി​ന് ഒ​പ്പ​മാ​യി​രി​ക്കും. ഇ​വി​ടെ ഭൂ​രി​പ​ക്ഷം എ​ന്നു പ​റ​യു​ന്ന​ത് ത​ങ്ങ​ളു​ടേ​തു കൂ​ടി​യാ​യ താ​ൽപ​ര്യ​ങ്ങ​ളെ​യാ​ണ്. അ​തു​കൊ​ണ്ടാ​ണ് കെ.​ആ​ർ നാ​രാ​യ​ണ​ൻ ഫി​ലിം സ്ഥാ​പ​ന​ത്തി​ലെ മേ​ധാ​വി ശങ്കർമോ​ഹ​ൻ രാ​ജി​വ​ച്ച​പ്പോ​ൾ അ​വ​ർ​ക്കൊ​പ്പം സ്ഥാ​പ​ന​ത്തി​ലെ മ​റ്റു​ള്ള​വ​രും ഒ​ന്നി​ച്ചു​നി​ന്ന​ത്. ഇ​താ​ണ് ഇ​ത്ത​രം മ​നു​ഷ്യ​രു​ടെ സാം​സ്കാ​രി​ക നി​ല​പാ​ട്.മ​ധു​വി​ന്റെ​യും വി​ശ്വ​നാ​ഥ​ന്റെ​യും വി​ഷ​യം അ​ങ്ങേ​യ​റ്റം മ​നു​ഷ്യ​ത്വ വി​രു​ദ്ധ​ത​യു​ടേ​താ​ണ്. എ​ന്നി​ട്ടും ഇ​ത്ത​രം വി​ഷ​യ​ങ്ങ​ൾ മു​ഖ്യ​ധാ​രാ സാംസ്കാ​രി​ക വ്യ​വ​ഹാ​ര​ങ്ങ​ളി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്നി​ല്ല. എ​ന്തു​കൊ​ണ്ടാ​ണ​ത്? സ​വ​ർ​ണ​ത ഉ​ൽപാ​ദി​പ്പി​ക്കു​ന്ന​തും ക​ണ്ടെ​ത്തു​ന്ന​തു​മാ​യ സാം​സ്കാ​രി​ക മൂ​ല്യ​ങ്ങ​ളെ അ​തി​ൻ്റെ വ്യ​ത്യ​സ്ത​മാ​യ ആ​വി​ഷ്കാ​ര​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളാ​നോ സം​വ​ദി​ക്കാ​നോ ക​ഴി​യാ​ത്ത മ​നു​ഷ്യ​രെ എ​ന്തി​ന് ശ്ര​ദ്ധി​ക്ക​ണം എ​ന്നൊ​രു തോ​ന്ന​ൽ കൂ​ടി ഈ ​മൗ​നം അ​ഡ്ര​സ് ചെ​യ്യു​ന്നു​ണ്ട്.

ഇ​നി​യും എ​ത്ര​പേ​ർ?

മു​ത്ത​ങ്ങ സ​മ​ര​ത്തി​ൻ്റെ ഇ​രു​പ​താം വ​ർ​ഷ​ത്തി​ൽ മ​ധു​വി​നെ​യും വി​ശ്വ​നാ​ഥ​നെ​യും ഓ​ർ​ക്കു​ന്ന മ​നു​ഷ്യത്വ​മു​ള്ള​വ​ർ ചോ​ദി​ക്കേ​ണ്ട ചോ​ദ്യ​മാ​ണ്, ഈ ​വ​ഴി​യി​ൽ ഇ​നി​യും എ​ത്ര പേ​ർ? കേ​ര​ള​ത്തി​ലെ ബൗ​ദ്ധി​ക പു​രോ​ഗ​തി​യി​ലും ജീ​വി​ത ഔ​ന്ന​ത്യ​ത്തി​ലും ഇ​ട​മി​ല്ലാ​ത്ത​വ​ര​ല്ല ആ​ദി​വാ​സി​ക​ൾ. നി​ര​ന്ത​ര​മാ​യ തി​ര​സ്കാ​ര​ണ​ത്തി​ലൂ​ടെ നാം ​അ​വ​രെ അ​ങ്ങ​നെ​യാ​ക്കി​ത്തീ​ർ​ത്ത​താ​ണ്. അ​വ​രു​ടേ​താ​യ ജീ​വി​ത​പ​രി​സ​ര​ത്ത് മാ​ന്യ​മാ​യി ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​വും അ​ധി​കാ​ര​വും ഭ​ര​ണ​ഘ​ട​ന ന​ൽ​കു​ന്നു​ണ്ട്. എ​ന്നി​ട്ടും പൊ​തു ഇ​ട​ങ്ങ​ളി​ൽ അ​വ​രെ നോ​ട്ടം​കൊ​ണ്ടും ചി​ന്ത​കൊ​ണ്ടും അ​ന്യ​രാ​യി കാ​ണു​ന്ന പ്ര​ബു​ദ്ധ​ത​യെ തി​രു​ത്താ​ൻ മ​നു​ഷ്യത്വ​മു​ള്ള​വ​ർ ത​യാ​റാ​വ​ണം. മ​ധു​വി​ന് നീ​തി കി​ട്ട​ണം, വി​ശ്വ​നാ​ഥ​ൻ്റെ മ​ര​ണം ആ​ത്മ​ഹ​ത്യ​യ​ല്ല എ​ന്ന കു​ടും​ബ​ത്തി​ൻ്റെ പ​രാ​തി അ​ന്വേ​ഷി​ക്ക​ണം. മ​ധു​വി​നും വി​ശ്വ​നാ​ഥ​നും​ശേ​ഷം സ​മാ​ന അ​നു​ഭ​വം ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ, ന​മ്മ​ളി​ൽ പെ​ട്ട​വ​രാ​ണ് അ​വ​രും എ​ന്ന് പ​റ​യാ​ൻ പ്ര​ബു​ദ്ധ മ​ല​യാ​ളി​ക്ക് ക​ഴി​യ​ണം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.