തിരുവനന്തപുരം: നിയമസഭയില്‍ മന്ത്രി വി.എന്‍.വാസവന്‍ നടത്തിയ പരാമര്‍ശത്തില്‍ വിഷമമില്ലെന്ന് നടന്‍ ഇന്ദ്രന്‍സ്. ഇന്ത്യാ രാജ്യത്ത് എല്ലാവര്‍ക്കും എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. മന്ത്രി അങ്ങനെ പറഞ്ഞതില്‍ എനിക്കു വിഷമം ഇല്ല. അമിതാഭ് ബച്ചന്റെ ഉയരം എനിക്കില്ല. അദ്ദേഹത്തിന്റെ കുപ്പായം എനിക്ക് ചേരുകയുമില്ല. മന്ത്രി പറഞ്ഞതില്‍ എനിക്ക് ബോഡി ഷെയിമിങ് തോന്നുന്നില്ല. ഞാനെന്താണ് എന്ന് എനിക്ക് നല്ല ബോധ്യം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അമിതാഭ് ബച്ചനെ പോലെയിരുന്ന കോണ്‍ഗ്രസ് ഇന്ദ്രന്‍സിനെ പോലെ ആയി എന്നായിരുന്നു മന്ത്രി വി.എന്‍.വാസവന്‍ നിയമസഭയില്‍ നടത്തിയ പരാമര്‍ശം. മന്ത്രിയുടെ പരാമര്‍ശം ബോഡി ഷെയിമിങ് ആണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. തുടര്‍ന്ന് മന്ത്രിസഭാ രേഖകളില്‍ നിന്ന് നീക്കം ചെയിതിരുന്നു. മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ കനത്ത പ്രതിഷേധമാണ് ഉയരുന്നത്.
Comments are closed for this post.