തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ പ്രതിപക്ഷ അംഗങ്ങള്‍ക്ക് എതിരെ ചുമത്തിയ ഐ.പി സി 326 വകുപ്പ് നീക്കം ചെയ്തു. ആക്രമിച്ച് പരുക്കേല്‍പ്പിച്ചു എന്നകുറ്റമാണ് ഒഴിവാക്കിയത്. വാച്ച് അന്റ് വാര്‍ഡ് അംഗത്തിന്റെ കൈയ്ക്ക് പൊട്ടലില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നീക്കം.എന്നാല്‍ ഒദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി പരുക്കേല്‍പ്പിച്ചതിന് ഐ.പി സി 332 നില നിര്‍ത്തി. നിയമസഭാ കൈയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസ് മ്യൂസിയം പൊലീസില്‍ നിന്ന് മാറ്റി.
Comments are closed for this post.