2021 March 07 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മയ്യില്‍ കൊലവിളി മുദ്രാവാക്യം: നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു, പ്രതിപക്ഷം ഇറങ്ങിപ്പോയി

 

തിരുവനന്തപുരം: 14-ാം നിയമസഭയുടെ അവസാന സമ്മേളനം തുടങ്ങിയത് പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്കോടെ. കണ്ണൂര്‍ മയ്യിലില്‍ സി.പി.എം പ്രവര്‍ത്തകര്‍ നടത്തിയ കൊലവിളി മുദ്രാവാക്യം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. സണ്ണി ജോസഫ് എം.എല്‍.എയാണ് സഭ നിര്‍ത്തിവച്ച് വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടത്.

എന്നാല്‍ വിഷയം പ്രദേശികമാണെന്നും അടിയന്തരമായി ചര്‍ച്ച ചെയ്യേണ അവശ്യമില്ലെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിലപാട് സ്വീകരിച്ചു. അടിയന്തരപ്രമേയത്തിന് അനുമതിയും അദ്ദേഹം നിഷേധിച്ചു.

ഇതോടെ സഭയുടെ നടുത്തളത്തില്‍ ഇറങ്ങിയ പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വയ്ക്കുകയും തുടര്‍ന്നു സഭ ബഹിഷ്‌കരിക്കുകയും ചെയ്തു.

തദ്ദേശ തെരഞ്ഞെടുപ്പിനിടെ ചെറുപഴശ്ശി സ്‌കൂള്‍ യു.ഡി.എഫ് ബൂത്ത് ഏജന്റ് പി.പി സുബൈറിനെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച കേസില്‍ അറസ്റ്റിലായ സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ചെറുപഴശ്ശിയില്‍ നല്‍കിയ സ്വീകരണത്തിലാണ് കൊലവിളി മുദ്രാവാക്യം മുഴക്കിയത്.

പാണക്കാട്ടില്‍ പോകേണ്ട..
ട്രെയിനിങ്ങൊന്നും കിട്ടേണ്ട
ഓര്‍ത്തു കളിച്ചോ തെമ്മാടികളെ..
കൊല്ലേണ്ടോനെ കൊല്ലും ഞങ്ങള്‍…
തല്ലേണ്ടോനെ തല്ലും ഞങ്ങള്‍…
കൊന്നിട്ടുണ്ടീ പ്രസ്ഥാനം

ഇതായിരുന്നു കൊലവിളി മുദ്രാവാക്യം.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.