പരമ്പരാഗത ഇന്ത്യന്‍ കലാരൂപങ്ങളെ സംരക്ഷിക്കാന്‍ പദ്ധതിയുമായി റിലയന്‍സ്; എന്‍.എം.എ.സി.സി പ്രോഗ്രാമിന് തുടക്കം കുറിച്ച് നിത അംബാനി
പരമ്പരാഗത ഇന്ത്യന്‍ കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി
റിലയന്‍സ് ഫൗണ്ടേഷന്‍ ആരംഭിച്ച നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററിന്റെ (NMACC) ലോഞ്ചിങ് റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ നിത അംബാനി നിര്‍വഹിച്ചു. റിലയന്‍സ് ഫാമിലിയുടെ 46-മത് വാര്‍ഷിക മീറ്റിങ്ങില്‍ ഓണ്‍ലൈനായി അഭിസംബോധന ചെയ്യവെയാണ് നിത അംബാനി പദ്ധതിക്ക് തുടക്കം കുറിക്കുന്നതായി പ്രഖ്യാപിച്ചത്.
വാരണാസിയിലെ പരമ്പരാഗത നെയ്ത്ത് വിദഗ്ദന്‍ മാസ്റ്റര്‍ ശ്രീ ഇഖ്ബാല്‍ അഹമ്മദ് കൈകൊണ്ട് നെയ്ത ബനാറസി ബ്രോക്കേഡ് സാരിയിലാണ് ശ്രീമതി അംബാനി ചടങ്ങിനെത്തിയത്. അതിമനോഹരമായ ഡിസൈന്‍ ചെയ്ത ലാവെന്‍ഡര്‍ നെയ്ത്ത് സാരി വാരണാസിയുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കരകൗശല വൈദഗ്ദ്യം വിളിച്ചോതുന്നതായിരുന്നു.
ബര്‍ഫി ബൂട്ടി, കോണിയ പെയ്സ്ലി മോട്ടിഫുകള്‍, പരമ്പരാഗത സാരി വര്‍ക്ക് എന്നിവയ്ക്കൊപ്പം ഇന്ത്യയുടെ കലാപരമായ വൈവിധ്യത്തെയും മുന്നില്‍ കണ്ടാണ് ശ്രീ ഇഖ്ബാല്‍ അഹമ്മദ് സാരി ഡിസൈന്‍ ചെയ്തത്.
ഇന്ത്യയുടെ പരമ്പരാഗത കലകളും കരകൗശലങ്ങളും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള ഞങ്ങളുടെ എളിയ സംരംഭമായ റിലയന്‍സ് ഫൗണ്ടേഷന്റെ ‘സ്വദേശ്’ പിന്തുണയ്ക്കുന്ന നിരവധി പ്രാദേശിക കലാരൂപങ്ങളില്‍ ഒന്നാണ് ബനാറസി നെയ്ത്ത്. ശ്രീമതി അംബാനിയുടെ സമീപകാല ദൃശ്യങ്ങളിലൂടെ, അവര്‍ നമ്മുടെ പരമ്പരാഗത കരകൗശല വിദഗ്ധര്‍ക്കും അവര്‍ തലമുറകളായി പിന്തുടരുന്ന പാരമ്പര്യത്തിനും ആദരവ് അര്‍പ്പിച്ചു.
Comments are closed for this post.