ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കുറയുമെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ (2023- 24) രാജ്യം 6 മുതല്‍ 6.8 ശതമാനം വരെ വളര്‍ച്ച ഇന്ത്യനേടുമെന്നും സര്‍വെ റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ റിപ്പോര്‍ട്ട് സഭയില്‍ വെച്ചു.
സാമ്പത്തിക വളര്‍ച്ചാ നിരക്ക് അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ കുറയുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. വളര്‍ച്ച കുറഞ്ഞാലും ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ ഇന്ത്യയായിരിക്കും. ജി.ഡി.പി കുറഞ്ഞാലും അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ നിലനില്‍ക്കുമെന്നും സാമ്പത്തിക സര്‍വേ പറയുന്നു.
ആഗോള തലത്തില്‍ വാങ്ങല്‍ ശേഷി / പര്‍ച്ചേസിങ് പവറില്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണെന്നും വിനിമയ നിരക്കില്‍ ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Comments are closed for this post.