സഊദിയിലെത്തിയ നിർമല സീതാരാമൻ ജി 20 ധനകാര്യ മന്ത്രിമാരുടെ സമ്മേളനത്തിനിടെ
റിയാദ്: ഈ വർഷം നവംബറിൽ റിയാദിൽ നടക്കുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായി സാമ്പത്തിക സമ്മേളനം ഇന്ന് റിയാദിൽ. സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിൽ നിന്നും ധനകാര്യ മന്ത്രി നിർമല സീതാരാമൻ റിയാദിലെത്തി. 20 രാജ്യങ്ങളിലെ ധന കാര്യ മന്ത്രിമാരും അതത് രാജ്യങ്ങളുടെ സെൻട്രൽ ബാങ്ക് ഗവർണർമാരും റിയാദിലെത്തിയിട്ടുണ്ട്.