2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

NIRF മാനേജ്‌മെന്റ് റാങ്കിങില്‍ IIM കോഴിക്കോട് മൂന്നാം സ്ഥാനത്ത്

NIRF മാനേജ്‌മെന്റ് റാങ്കിങില്‍ IIM കോഴിക്കോട് മൂന്നാം സ്ഥാനത്ത്

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്കില്‍ ദേശീയ തലത്തില്‍ ആദ്യ മൂന്ന് സ്ഥാനത്തില്‍ ഇടംപിടിച്ച് കോഴിക്കോട്ടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് രണ്ട് സ്ലോട്ടുകള്‍ ഉയര്‍ന്നു.

‘ഇത് വലിയ അഭിമാനത്തിന്റെയും അന്തസ്സിന്റെയും കാര്യമാണ്. ഞങ്ങളുടെ പ്രഗത്ഭരായ ഫാക്കല്‍റ്റി അംഗങ്ങള്‍, കാര്യക്ഷമമായ അഡ്മിനിസ്‌ട്രേഷന്‍, ഞങ്ങളുടെ പ്രഗത്ഭരായ വിദ്യാര്‍ത്ഥികള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, റിക്രൂട്ടര്‍മാര്‍, എക്കാലവും പിന്തുണയ്ക്കുന്ന സര്‍ക്കാരുകള്‍ എന്നിവരുടെ നിസ്വാര്‍ത്ഥ സംഭാവനയുടെ സാക്ഷ്യമാണ് കരിയറിലെ മികച്ച റാങ്കിങെന്ന് ഐഐഎം (കെ) ഡയരക്ടര്‍ പ്രൊഫ. ദേബാഷിസ് ചാറ്റര്‍ജി പറഞ്ഞു.

‘IIMK കമ്മ്യൂണിറ്റിയിലെ അംഗങ്ങളുടെ മാതൃകാപരമായ സഹകരണവും ആത്മാര്‍ത്ഥമായ പരിശ്രമവും കൊണ്ട്, നമുക്ക് കൂടുതല്‍ ഉയരങ്ങള്‍ കൈവരിക്കുന്നതിന് ക്രിയാത്മകമായും നൂതനമായും സംഭാവന ചെയ്യാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

2015 മുതലാണ് വിദ്യാഭ്യാസ മന്ത്രാലയം NIRF അവതരിപ്പിച്ചത്. രാജ്യത്തുടനീളമുള്ള സ്ഥാപനങ്ങളെ റാങ്ക് ചെയ്യുകയാണ് ലക്ഷ്യം. ഇത് ഇന്ത്യയിലെ ഏറ്റവും ആധികാരികമായ രേഖയായും കണക്കാക്കപ്പെടുന്നു. അധ്യാപന രീതി, പഠന രീതി, ഉറവിടങ്ങള്‍ (TLR, 30%), ഗവേഷണവും പ്രൊഫഷണല്‍ പരിശീലനവും (RP, 30%), ബിരുദ ഫലങ്ങളും (GO, 20%), ഔട്ട്‌റീച്ചും ഇന്‍ക്ലൂസിവിറ്റിയും (OI, 10%), പെര്‍സെപ്ഷന്‍ (PR) എന്നിവ റാങ്കിംഗിനായുള്ള പാരാമീറ്ററുകളായി കണക്കാക്കും.ഗവേഷണത്തിലും പ്രൊഫഷണല്‍ പ്രാക്ടീസിലും (ആര്‍പി), പെര്‍സെപ്ഷന്‍ (പിആര്‍) എന്നിവയില്‍ ഐഐഎംകെ പോയിന്റ് നേടിയതിന്റെ ഫലമായാണ് മൂന്നാം റാങ്കിങ് കരസ്ഥമാക്കിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.