ന്യൂഡല്‍ഹി: ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റാന്‍ വിധിക്കപ്പെട്ട നിര്‍ഭയ കേസിലെ നാലു പ്രതികളിലൊരാളായ പവന്‍ കുമാര്‍ ഗുപ്തയുടെ ഹരജി സുപ്രിംകോടതി തള്ളി. കൃത്യം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന വാദമാണ് കോടതി തള്ളിയത്.
ഹരജി സ്വീകരിക്കാനുള്ള ഒരു സാധ്യതയും കാണുന്നില്ലെന്ന് സുപ്രിംകോടതി വിലയിരുത്തി. ജുവൈനല്‍ പ്രശ്‌നം ഒരു പ്രാവശ്യം പരിശോധിച്ചതും തള്ളിയതുമാണെന്നും അതു തന്നെ വീണ്ടും ഉയര്‍ത്തികൊണ്ടു വരാനാവില്ലെന്നും കോടതി പറഞ്ഞു.
സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രായപൂര്‍ത്തി ആയിട്ടില്ലെന്ന് തെളിയിക്കുന്നുണ്ടെന്നും അതൊരിക്കലും പരിഗണിച്ചിട്ടില്ലെന്നും പവന്‍ ഗുപ്തയ്ക്ക് വേണ്ടി ഹാജരായ അഡ്വ. എ.പി സിങ് വാദിച്ചു.
Comments are closed for this post.