2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

നിഖാബ് മറ മാത്രമല്ല, സ്ത്രീയുടെ അധികാരം കൂടിയാണ്

ആഇശ തഷ്‌രിഫ കുറ്റിക്കാട്ടൂര്‍ (ZUWASC Degree Third Year)

 

ശബരിമല സ്ത്രീ പ്രവേശന വിഷയവും എം.ഇ.എസിന്റെ നിഖാബ് നിരോധനവും സമാന സ്വഭാവമുള്ളതാണ്. മത വിശ്വാസികളുടെ പാരമ്പര്യ അനുഷ്ടാനവും ആചാരവും നിലനിര്‍ത്താനുള്ള സ്വാതന്ത്ര്യം നമ്മുടെ രാജ്യത്തുണ്ട്്. ഓരോ വ്യക്തിക്കും താന്‍ എന്ത് ധരിക്കണമെന്നും എന്തൊക്കെ ഭക്ഷിക്കണമെന്നും തീരുമാനിക്കാനുള്ള അവകാശം നമ്മുടെ രാജ്യത്തുണ്ടായിരിക്കെ അതിനെ വിലക്കുകയും നിഷേധിക്കുകയും ചെയ്യുന്ന അനാരോഗ്യകരമായ നിയമങ്ങള്‍ ഉത്തരവാദിത്വമുള്ളവര്‍ തന്നെ ലംഘിക്കുകയാണിപ്പോള്‍. മത നിയമങ്ങളും ആചാരങ്ങളും അവകാശ ലംഘനമാകുന്നുണ്ടെങ്കില്‍ അതില്‍ ആരോഗ്യപരമായ തീരുമാനമെടുക്കാന്‍ മത പണ്ഡിതന്മാര്‍ക്കും അവകാശമുണ്ട്. നിഖാബ് നിരോധിക്കുമ്പോള്‍ സമാന വസ്ത്രങ്ങളായ ഹെല്‍മറ്റ്, സര്‍ജിക്കല്‍ മാസ്‌ക് പോലുള്ളവയും നിരോധിക്കപ്പെടേണ്ടതാണെന്ന വാദം പ്രസക്തമാണ്.

മുഖാവരണം കൊണ്ട് സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന വാദം ബാലിശമാണ്. എന്നാല്‍ ഹെല്‍മറ്റ് ധരിച്ച് ക്രിമിനല്‍ കുറ്റങ്ങള്‍ നടന്നതിന് എണ്ണമറ്റ ഉദാഹരണങ്ങള്‍ നമുക്ക് എടുത്ത് പറയാനാവും. ചിലര്‍ പൊതുയിടങ്ങളില്‍ സര്‍ജിക്കല്‍ മാസ്‌ക് ഉപയോഗിച്ച് വായും മൂക്കും മറച്ചുവയ്ക്കുന്നതായി കാണാം. ലോകത്ത് പടര്‍ന്നു പിടിക്കുന്ന മാരക രോഗങ്ങളില്‍ നിന്ന് രക്ഷനേടാനുള്ള മുന്‍കരുതലായാണവര്‍ മാസ്‌ക് ധരിക്കുന്നത്. ഇത് നിഖാബിന്റെ മറ്റൊരു രൂപമാണ്.
വൈറസ് ഭീതിയിലുള്ള ഘട്ടങ്ങളില്‍ മാസക് ഉപയോഗം വഴി, രോഗം പടരുമെന്ന് പറയപ്പെടുന്നു. നിഖാബും അതുപോലെയാണ്. ലോകാടിസ്ഥാനത്തില്‍ തന്നെ കവിള്‍ കാന്‍സര്‍, ചര്‍മ്മ രോഗം പോലുള്ള മാരക രോഗങ്ങളില്‍ നിഖാബ് ധരിക്കുന്ന സ്ത്രീകള്‍ അതില്ലാത്തവരേക്കാല്‍ വളരെ പിറകിലാണ്. പുറമെ, ഒരു മുസ്ലിം സ്ത്രീ മുഴുവന്‍ സമയവും നിഖാബ് ധരിക്കണമെന്നില്ല, ധരിക്കുന്നുമില്ല. അന്യ പുരുഷന്മാര്‍ ഉള്ള ഇടം മാത്രമാണ് ധരിക്കുന്നത്. മാസ്‌ക് കാരണം വൈറസ് കടക്കുന്നത് 25 മടങ്ങ് കുറയുന്നത് പോലെ നിഖാബ് ധരിച്ചാല്‍ പല വിപത്തുകളില്‍ നിന്നും സ്ത്രീക്കത് സുരക്ഷയുണ്ടാവും.

മുഖം മറച്ച് പഠിക്കുന്നതുമായി ബന്ധപ്പെട്ടാണ് അടുത്ത പരാതി. പതിനെട്ട് വയസ്സായ ഒരാള്‍ക്ക് എങ്ങനെ പഠിക്കണമെന്നത് അവര്‍ക്ക് തീരുമാനിക്കാം. കോളേജുകളില്‍ ക്ലാസ് ശ്രദ്ധിക്കുന്നത് മുതല്‍ മറ്റു കാര്യത്തിലൊന്നും അധ്യാപകര്‍ക്ക് പങ്കില്ല. ഇവിടെ ക്ലാസ് എടുക്കുക എന്നത് മാത്രമാണ് അധ്യാപകര്‍ക്ക് ചെയ്യാന്‍ കയ്യുക. ക്ലാസില്‍ ഇരിക്കുന്നത് പോലും അവരുടെ ചോയ്‌സാണ്. ആവശ്യത്തിന് ഹാജറും മാര്‍ക്കും നേടല്‍ വിദ്യാര്‍ത്ഥിയുടെ മാത്രം ഉത്തരവാദിത്വമാണ്. പിന്നീട് എങ്ങനെ പഠിക്കണമെന്ന നിശ്ചയം അവര്‍ക്കുണ്ടാവും. അത് ഏത് വസ്ത്രമായാലും ഭക്ഷണമായലും അവര്‍ പഠിക്കുക തന്നെ ചെയ്യും.

നിഖാബ് ഉപയോഗിച്ച് കുറ്റകൃത്യങ്ങള്‍ ചെയ്യുന്നു എന്ന് പറയുമ്പോള്‍ ഇവിടെ നിഖാബ് ധരിച്ചവര്‍ മാത്രമല്ല കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് എന്നറിയാത്തവരാരുണുള്ളത്? മറകൂടാതെ കത്തി ഉപയോഗിച്ചും വിഷം കൊടുത്തും കുറ്റകൃത്യങ്ങള്‍ ചെയ്യുമ്പോള്‍ അതൊന്നും നിരോധിക്കുന്നില്ല. ‘നിഖാബ് ധരിച്ച സ്ത്രീ പെണ്ണധികാരത്തിന്റ ഏറ്റവും നല്ല ഉദാഹരണമാണ്. തന്നെ തനിക്ക് ഇഷ്ടമില്ലാത്തവര്‍ക്ക് കാണാന്‍ അനുവദിക്കില്ല എന്ന ഒരു പെണ്ണിന്റെ ഉറച്ച തീരുമാനവും ധാര്‍മ്മിക ബോധവുമാണ് ‘നിഖാബ് ‘.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.