2022 January 26 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഫലം നെഗറ്റീവ്: ചികിത്സയിലുള്ള മൂന്നു പേർക്കും നിപായില്ല

കൊച്ചി: നിപാ സംശയിച്ചിരുന്ന മൂന്നു പേരുടെ ഫലം കൂടി നെഗറ്റീവാണെന്ന് റിപ്പോർട്ട്. കളമശേരി, തൃശൂർ, ഇടുക്കി എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ പരിശോധന ഫലം ആണ് ഇന്ന് പുറത്തു വന്നത്.പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ്‌  മൂവർക്കും നിപയില്ലെന്ന് സ്ഥിരീകരിച്ചത്‌. 

കളമശേരിയില്‍ നിന്ന് പുനഃപരിശോധനയ്ക്ക് അയച്ച രണ്ട് പേരുടെ സാമ്പിളുകളും നെഗറ്റീവ് ആയി. വൈറസ് ബാധയെന്ന സംശയത്തിൽ ചികിത്സയിൽ കഴിയുന്ന എല്ലാവരുടെയും പരിശോധനാ ഫലം ഇതോടെ പുറത്തുവന്നു. നിരീക്ഷണത്തിൽ കഴിയുന്ന 329 പേർക്കും നിപാ ലക്ഷണങ്ങളില്ല.

അതേസമയം, നിപാ ബാധിതനായ വിദ്യാർഥിയുടെ ആരോഗ്യനിലയും മെച്ചപ്പെട്ടു. കടുത്ത മസ്തിഷ്ക ജ്വരം ഉണ്ടായിരുന്ന യുവാവിന്‍റെ പനി കുറഞ്ഞു. പരസഹായമില്ലാതെ വിദ്യാർത്ഥി നടക്കാനും തുടങ്ങി. നിലവിൽ പുതിയതായി നിപാ രോഗലക്ഷണങ്ങളോടെ സംസ്ഥാനത്ത് ആരും ചികിത്സ തേടിയിട്ടില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.