2022 January 26 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മധ്യപ്രദേശിലും നിപാ? നൂറു കണക്കിന് വവ്വാലുകള്‍ ചത്തൊടുങ്ങി, മുന്നറിയിപ്പ്

 

ഭോപ്പാല്‍: മധ്യപ്രദേശിലെ ഗുണ, ഗ്വാളിയോര്‍ ജില്ലകളില്‍ കൂട്ടത്തോടെ വവ്വാലുകള്‍ ചത്തൊടുങ്ങുന്നു. ഇതോടെ നിപാ വൈറസ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ് അധികൃതര്‍.

ഗുണ ജില്ലയില്‍ കഴിഞ്ഞ ഏതാനും ദിവസത്തിനിടെ വവ്വാലുകള്‍ കൂട്ടത്തോടെ ചത്തതോടെയാണ് നിപാ വൈറസുണ്ടോയെന്ന പരിശോധന നടന്നത്. വൈറസ് പരത്തുന്ന വവ്വാലുകളാണ് ചത്തതെന്നാണ് പ്രാഥമിക നിഗമനം.

ചത്ത വവ്വാലുകളുടെ സാമ്പിളുകള്‍ ഭോപ്പാലിലെ വെറ്റിനറി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വന്നാലാണ് കൂട്ടത്തോടെ ചത്തതിന്റെ കാരണം വ്യക്തമാവൂയെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി ബങ്കര്‍ പറഞ്ഞു.

പ്രാദേശികമായി നിപാ വൈറസിന്റെ സാന്നിധ്യം ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാല്‍ കേരളത്തില്‍ നിപാ വൈറസിന്റെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ മുന്‍കരുതലെടുക്കാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.