നിപ: ചികിത്സയില്‍ കഴിയുന്ന ഒമ്പത് വയസ്സുകാരന്‍ ഉള്‍പെടെ നാലു പേരും രോഗമുക്തരായി
കോഴിക്കോട്: നിപ ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ ഒമ്പത് വയസുകാരന്‍ ഉള്‍പ്പെടെ നാലു പേരും രോഗ മുക്തരായി. ഈ കുട്ടിയുള്‍പ്പെടെയുള്ള നാല് പേരും രോഗമുക്തി നേടി ഡബിള്‍ നെഗറ്റീവ് (ഇടവേളയില്‍ നടത്തിയ 2 പരിശോധനകളും നെഗറ്റീവ്) ആയെന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
നിപ ബാധിച്ച് മരിച്ച മരുതോങ്കര സ്വദേശിയുടെ മകനായ ഒമ്പത് വയസുകാരനും മാതൃസഹോദരനും കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ഫലം നെഗറ്റിവ് ആയതോടെ ഇവര്‍ ഇന്ന് ആശുപത്രി വിട്ടേക്കും.
അതീവ ഗുരുതര നിലയിലാണ് കുട്ടിയെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ തുടര്‍ന്നത്. പിന്നീട് ഘട്ടം ഘട്ടമായി ആരോഗ്യനില മെച്ചപ്പെടുകയായിരുന്നു.ഇവരെ ഇനി വീട്ടില്‍ നിരീക്ഷണത്തിലാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
നിപ ഭീതിയൊഴിയുന്ന സാഹചര്യത്തില്‍, ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച വാര്‍ഡുകളിലെ നിയന്ത്രണങ്ങള്‍ കലക്ടര്‍ പിന്‍വലിച്ചിരുന്നു. ഒക്ടോബര്‍ 1 വരെയുള്ള പൊതുപരിപാടികള്‍ അടുത്തുള്ള പൊലിസ് സ്റ്റേഷനില്‍ അറിയിക്കണം. സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണമെന്നും കലക്ടര്‍ എ.ഗീത പറഞ്ഞു. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ഐസലേഷനിലുള്ളവര്‍ 21 ദിവസം നിര്‍ബന്ധമായും അതു തുടരണം.
Comments are closed for this post.