കോഴിക്കോട്: തുടര്‍ച്ചയായി നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീണ്ടും സാധാരണ നിലയിലേക്ക്. (25/9/2023 ) തിങ്കളാഴ്ച മുതല്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും.
വിദ്യാര്‍ഥികള്‍ ഈ ദിവസം മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പതിവുപോലെ എത്തിച്ചേരണം. വിദ്യാര്‍ഥികളും ജീവനക്കാരും അധ്യാപകരും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതാണ്.
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതുവരെ ക്ലാസുകള്‍ ഓണ്‍ലൈനില്‍ തുടരും.
ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നുള്ള ജാഗ്രതയുടെ ഭാഗമായി അധ്യയനം ഓണ്‍ലൈന്‍ മോഡിലേക്ക് മാറ്റിയിരുന്നു.
Comments are closed for this post.