
കൊച്ചി: നിപാ രോഗത്തിനുള്ള മരുന്ന് ആസ്ത്രേലിയയില്‍ നിന്ന് കൊച്ചിയിലിത്തെിച്ചു. ഹ്യൂമന്‍ മോണോക്ലോണല്‍ ആന്റിബോഡിയാണ് ആസ്ത്രേലിയയില്‍ നിന്നെത്തിച്ചത്.
നിപാ ബാധയെത്തുടര്‍ന്ന് കൊച്ചിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ ആരോഗ്യ നില തൃപ്തികരമായി തുടരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. യുവാവിന്റെ ആരോഗ്യ നില മെച്ചപ്പെട്ടതായും യുവാവ് സംസാരിച്ച് തുടങ്ങിയതായും അവര്‍ അറിയിച്ചു. യുവാവിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതിനാല്‍ ആസ്ത്രേലിയയില്നിന്നെത്തിച്ച മരുന്ന് ഉപയോഗിക്കാന്‍ സാധ്യതയില്ലെന്നാണ് അറിയുന്നത്. യുവാവിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ. അറിയിച്ചു.
നിപാ സ്ഥിരീകരിച്ച യുവാവുമായി അടുത്തിടപഴകിയ നാലുപേരെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
വൈറസ് ബാധയുമായി ബന്ധപ്പെട്ട് നാലു ജില്ലകളിലായി 311 പേര് നിരീക്ഷണത്തിലാണ്ു. രോഗബാധയുള്ള യുവാവിനെ പരിചരിച്ച നാലുപേരും ഇതിലുള്‍പ്പെടുന്നു.തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളിലുള്ളവരാണ് നിരീക്ഷണത്തിലുള്ളത്. ഇവരോട് വീടുകളില്‍ തന്നെ കഴിയാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.