2022 May 23 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

നിപാ വൈറസ്: മീററ്റില്‍ മലയാളി നഴ്‌സുമാരുടെ അവധി റദ്ദാക്കി ആശുപത്രികള്‍

മീററ്റ്: കേരളത്തില്‍ നിപാ വൈറസ് ബാധയുള്ളതിനാല്‍ മലയാളി നഴ്‌സുമാര്‍ക്ക് അനുവദിച്ച അവധി റദ്ദാക്കി മീററ്റിലെ ആശുപത്രികള്‍. ഇവിടെയുള്ള നഴ്‌സിങ് ഹോമുകളും സ്വകാര്യ അശുപത്രികളുമാണ് മലയാളി നഴ്‌സുമാരുടെ അവധി റദ്ദാക്കിയത്. നഴ്‌സുമാര്‍ക്ക് നിപാ ബാധിക്കാതിരിക്കാന്‍ മുന്‍കരുതലെടുക്കണമെന്ന ഐ.എം.എയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണിതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

കേരളത്തില്‍ നിപാ പടരുന്ന സാഹചര്യത്തില്‍ ബിഹാര്‍ സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. നിപായുടെ ലക്ഷണങ്ങളുള്ളവര്‍ എത്രയും പെട്ടെന്ന് അടിയന്തര ശുശ്രൂഷ തേടണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കേരളത്തില്‍ നിപാ ബാധിച്ച് ഇതുവരെ 12 പേരാണ് മരിച്ചത്. മൂന്നു പേര്‍ ചികിത്സയിലും 175 പേര്‍ നിരീക്ഷണത്തിലുമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. നിലവില്‍ രോഗബാധ നിയന്ത്രണവിധേയമാണെന്നും ഭയപ്പെടേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.