2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

നിപ; വയനാട്ടിലും ജാഗ്രത; കോഴിക്കോട് ജില്ലയില്‍ 7 പഞ്ചായത്തുകളില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

നിപ; വയനാട്ടിലും ജാഗ്രത; കോഴിക്കോട് ജില്ലയില്‍ 7 പഞ്ചായത്തുകളില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് ഒരിടവേളക്ക് ശേഷം വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ കോഴിക്കോടും സമീപ ജില്ലകളിലും അതീവ ജാഗ്രത നിര്‍ദേശം. നിപ ബാധിച്ച് മരിച്ച രണ്ട് പേരടക്കം നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയില്‍ 7 പഞ്ചായത്തുകള്‍ കണ്ടെയ്ന്‍മെന്റ് മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ വാഹന ഗതാഗതമടക്കമുള്ള സൗകര്യങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അംഗനവാടികള്‍, ബാങ്കുകള്‍ എന്നിവ അടച്ചിടാനുമാണ് നിര്‍ദേശം. നിലവില്‍ 127 ആരോഗ്യ പ്രവര്‍ത്തകരടക്കം 168 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്.

അതേസമയം കുറ്റ്യാടിക്ക് സമീപമുള്ള വയനാട്ടിലെ പഞ്ചായത്തുകളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൊണ്ടര്‍നാട്, എടവക, വെള്ളമുണ്ട പഞ്ചായത്തുകള്‍ക്കാണ് ജാഗ്രത നിര്‍ദേശം.

കോഴിക്കോട് ജില്ലയിലെ കണ്ടെയ്ന്‍മെന്റ് മേഖലകള്‍

ആയഞ്ചേരി ഗ്രാമപഞ്ചായത്ത് 1,2,3,4,5,12,13,14,15 വാര്‍ഡ് മുഴുവന്‍,

മരുതോങ്കര ഗ്രാമപഞ്ചായത്ത് 1,2,3,4,5,12,13,14 വാര്‍ഡ് മുഴുവന്‍,

തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് 1,2,20 വാര്‍ഡ് മുഴുവന്‍,

കുറ്റ്യാടി ഗ്രാമപഞ്ചായത്ത് 3,4,5,6,7,8,9,10 വാര്‍ഡ് മുഴുവന്‍,

കായക്കൊടി ഗ്രാമപഞ്ചായത്ത് 5,6,7,8,9 വാര്‍ഡ് മുഴുവന്‍,

വില്യപ്പളളി ഗ്രാമപഞ്ചായത്ത് 6,7 വാര്‍ഡ് മുഴുവന്‍,

കാവിലും പാറ ഗ്രാമപഞ്ചായത്ത് 2,10,11,12,13,14,15,16 വാര്‍ഡ് മുഴുവന്‍


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.