കോഴിക്കോട്: ജില്ലയില്‍ നിപ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ക്വാറന്റൈനില്‍ പോകേണ്ടവരുടെ നിര്‍ദേശങ്ങളില്‍ തിരുത്തുമായി ആരോഗ്യവകുപ്പ്. നേരത്തെ പുറത്തുവിട്ട സ്ഥലങ്ങളിലാണ് തിരുത്ത്. പുതുക്കിയ നിര്‍ദേശത്തില്‍ വടകര പഴയ ബസ്റ്റാന്‍ഡിന് സമീപമുള്ള ജുമ മസ്ജിദിന് പകരം ഇതേ സ്ഥലത്തുള്ള എടോടി ജുമാ മസ്ജിദില്‍ ആഗസ്റ്റ് എട്ടിന് ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുത്തവര്‍ക്കാണ് ക്വാറന്റൈനില്‍ പോവാന്‍ നിര്‍ദേശമുള്ളത്.
പുതുക്കിയ ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍
വടകര പഴയ ബസ് സ്റ്റാന്‍ഡ് ന് സമീപമുള്ള എടോടി ജുമാ മസ്ജിദില്‍ സെപ്റ്റംബര്‍ 8 ന് ഉച്ചക്ക് 12.30 മുതല്‍ 1.30 വരെ സന്ദര്‍ശിച്ചവര്‍.
വടകര ജില്ലാ ആശുപത്രി അത്യാഹിത വിഭാഗം സെപ്റ്റംബര്‍ 10 രാവിലെ 11 മുതല്‍ വൈകുന്നേരം 3 വരെ സന്ദര്‍ച്ചവര്‍.
കോഴിക്കോട് , മലാപറമ്പ് റിലയന്‍സ് സ്മാര്‍ട് പോയിന്റ് സെപ്റ്റംബര്‍ 10 രാത്രി 09.30 മുതല്‍ 10 മണി വരെ സന്ദര്‍ശിച്ചവര്‍ എന്നിവര്‍ക്കാണ് ക്വാറന്റൈന്‍ ഇരിക്കാനും, നിപ കണ്‍ട്രോള്‍ സെല്ലില്‍ ഫോണ്‍ വിളിച്ച് അറിയിക്കാനുമാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം.
അതേസമയം സംസ്ഥാനത്ത് പുതിയ ഹൈ റിസ്‌ക് കേസുകളൊന്നും പുതുതായി റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. ഹൈ റിസ്‌കില്‍ ഉള്‍പ്പെട്ടിരുന്ന 42 പേരുടെ നിപ പരിശോധന ഫലം കൂടെ ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്. ചികിത്സയിലുള്ള ഒമ്പത് വയസുകാരന്റെ ആരോഗ്യം മെച്ചപ്പെടുകയും വെന്റിലേറ്ററില്‍ നിന്ന് മാറ്റുകയും ചെയ്തതായും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
Comments are closed for this post.