ന്യുഡല്‍ഹി: പാര്‍ലമെന്റ് മാര്‍ച്ച് അടക്കം സംഘടിപ്പിച്ചിട്ടും കര്‍ഷക വിരുദ്ധനിയമങ്ങള്‍ പിന്‍വലിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ യതൊരു നീക്കം നടത്താത്ത സാഹചര്യത്തില്‍ പുതിയ സമരമുറകളുമായി കര്‍ഷകര്‍. കര്‍ഷകസമരത്തിന് ഒന്‍പത് മാസം പൂര്‍ത്തിയാകുകയാണ്. തുടര്‍സമരപരിപാടികള്‍ ശക്തമാക്കണം. ദില്ലി അതിര്‍ത്തികളില്‍ സമരം തുടരുമ്പോഴും സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്ന മറ്റ് സമരരീതികളിലേക്ക് കടക്കണം എന്നതാണ് പ്രധാന ആവശ്യം.
യു.പി നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അടുത്ത മാസം അഞ്ചിന് കിസാന്‍ മഹാപഞ്ചായത്ത് നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങളിലാണവര്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുകയെന്നതാണ് ലക്ഷ്യം.
ഇതിനു മുന്നോടിയായി അഖിലേന്ത്യാ കണ്‍വന്‍ഷന്‍ വിളിച്ചിട്ടുണ്ട്. സംയുക്ത കിസാന്‍ മോര്‍ച്ചയാണ് അഖിലേന്ത്യാ കണ്‍വന്‍ഷന്‍ വിളിച്ചത്. തൊഴിലാളി സംഘടനകളെയും ക്ഷണിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബി.ജെപിക്കെതിരെ കര്‍ഷകസംഘടനകള്‍ നടത്തുന്ന മിഷന്‍ യുപിയുടെ ഭാഗമായിട്ടാണ് മഹാപഞ്ചായത്ത് നടത്തുന്നത്.
Comments are closed for this post.