2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ചെലവായത് രണ്ട് ലക്ഷം; ഒറിജിനലെന്ന് പറഞ്ഞ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് വിദേശത്തുള്ള സുഹൃത്ത്: നിഖില്‍

ചെലവായത് രണ്ട് ലക്ഷം; ഒറിജിനലെന്ന് പറഞ്ഞ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് വിദേശത്തുള്ള സുഹൃത്ത്: നിഖില്‍

കൊല്ലം: വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് വിദേശത്തുള്ള സുഹൃത്തെന്ന് നിഖില്‍ തോമസ്. കലിംഗ സര്‍വകലാശാലയുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റാണെന്ന് പറഞ്ഞു. ഇയാള്‍ പറഞ്ഞതനുസരിച്ചാണ് രണ്ട് ലക്ഷം രൂപ നല്‍കി വ്യാജ സര്‍ട്ടിഫിക്കറ്റ് വാങ്ങിയതെന്നും നിഖില്‍ പറഞ്ഞു.

ഈ സര്‍ട്ടിഫിക്കറ്റ് കേരള സര്‍വകലാശാലയില്‍ സമര്‍പ്പിച്ചാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് ഇയാള്‍ പറഞ്ഞു. അതിനാലാണ് എം.കോം പ്രവേശനത്തിന് ഇതേ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതെന്നും നിഖില്‍ വ്യക്തമാക്കി.

നേരത്തെ വിവിധ സര്‍വകലാശാലകളില്‍ പ്രവേശനം നേടാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്ന ഏജന്‍സി നടത്തിയിരുന്ന ഇയാള്‍ പലര്‍ക്കും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ച് നല്‍കിയിരുന്നതായി പൊലിസ് സംശയിക്കുന്നുണ്ട്. കായംകുളം എസ്.എഫ്.ഐ മുന്‍ ഏരിയാ സെക്രട്ടറിയായിരുന്ന ഇയാള്‍ ഇപ്പോള്‍ മാലിദ്വീപിലാണെന്നാണ് റിപ്പോര്‍ട്ട്. നിഖിലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാളെയും പ്രതി ചേര്‍ക്കുമെന്നാണ് വിവരം. ഇയാളെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാനുള്ള ശ്രമങ്ങളും പൊലിസ് തുടങ്ങിയിട്ടുണ്ട്.

നിഖിലിനെ പൊലിസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. കോഴിക്കോട് നിന്ന് വരുമ്പോള്‍ കോട്ടയം ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് നിഖിലിനെ പൊലിസ് സംഘം കസ്റ്റഡിയില്‍ എടുത്തത്. അഞ്ച് ദിവസമായി നിഖില്‍ ഒളിവിലായിരുന്നു.

ശനിയാഴ്ച്ച ഉച്ചയോടെ നിഖിലിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും. തുടര്‍ന്ന് വൈകീട്ട് അഞ്ച് മണിയോടുകൂടി കോടതിയില്‍ ഹാജരാക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.