ലാഗോസ് • നാലുദിവസം തുടർച്ചയായി ഒറ്റയ്ക്ക് ഭക്ഷണം പാചകം ചെയ്ത് നൈജീരിയൻ ഷെഫ് ഗിന്നസ് റെക്കോഡിൽ. 93 മണിക്കൂറും 11 മിനുട്ടും പാചകം ചെയ്ത് ഹിൽഡ ബാകി എന്ന 26 കാരിയാണ് ബഹുമതി സ്വന്തമാക്കിയത്. മെയ് 11 മുതൽ 15 വരെയായിരുന്നു പാചകം. നേരത്തെയുള്ള സുദീർഘമായ പാചക റെക്കോഡ് ബാകി തിരുത്തിയെന്നും എല്ലാ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രഖ്യാപനമെന്നും ഗിന്നസ് ബുക്ക് അധികൃതർ പറഞ്ഞു. 2019ൽ ഇന്ത്യൻ ഷെഫ് തുടർച്ചയായി 87 മണിക്കൂർ പാചകം ചെയ്ത റെക്കോഡാണ് തകർക്കപ്പെട്ടത്.
Comments are closed for this post.