2024 March 01 Friday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ്; അന്വേഷണം എന്‍.ഐ.എ ഏറ്റെടുക്കും


കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ അന്വേഷണം ഉടന്‍ എന്‍.ഐ.എ ഏറ്റെടുക്കും. അന്വേഷണം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടന്‍ വിജ്ഞാപനം ഇറക്കും. കേസില്‍ നേരത്തെ യു.എ.പി.എ ചുമത്തിയിരുന്നു.

സംസ്ഥാനാനന്തര ബന്ധവും തീവ്രവാദ സ്വാഘീനവും എന്‍.ഐ.എ വിശദമായി അന്വേഷിക്കും. ഡല്‍ഹി, മഹാരാഷ്ട്ര അടക്കം നാലിലധികം സംസ്ഥാനങ്ങളിലേക്ക് കേസ് വ്യാപിപ്പിക്കേണ്ട സാഹചര്യമുണ്ട്.

അതേസമയം ഷാറൂഖ് സെയ്ഫിയുടെ പൊലിസ് കസ്റ്റഡി ഇന്നവസാനിക്കും. കസ്റ്റഡി നീട്ടാന്‍ അന്വേഷണ സംഘം അപേക്ഷ നല്‍കിയേക്കിയില്ല. പ്രതിയുടെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിച്ചേക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.