ന്യൂഡല്‍ഹി: കേരളത്തിലും പശ്ചിമബംഗാളിലും പിടിയിലായവര്‍ ഡല്‍ഹി, കൊച്ചി, മുംബൈ എന്നിവിടങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി എന്‍.ഐ.എയുടെ സ്ഥിരീകരണം. പാക്കിസ്ഥാന്‍ ആസ്ഥാനമായ അല്‍ ഖായിദയാണ് ഇവര്‍ക്ക് പരിശീലനം നല്‍കിയതെന്നും വാര്‍ത്തകളുണ്ട്. കൊച്ചി നാവിക ആസ്ഥാനവും ഷിപ്പ് യാര്‍ഡും ആക്രമിക്കാന്‍ ഇവര്‍ക്ക് പരിപാടിയുണ്ടായിരുന്നു. ഇവരെ കൂടാതെ പലരും സംഘത്തിലുണ്ട്. അവര്‍ക്കായി റെയ്ഡുകള്‍ തുടരുന്നു. കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കാമെന്നുമാണ് എന്‍.ഐ.എ അറിയിക്കുന്നത്.
രാജ്യത്തെ തന്ത്രപ്രധാന മേഖലകളില്‍ ആക്രമണം നടത്തി സാധാരണ ജനങ്ങളെ കൊലപ്പെടുത്തുന്നതിനാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നതെത്രെ. ഡല്‍ഹിയടക്കമുള്ളിടത്ത് ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടിരുന്നതായും എന്‍.ഐ.എ വൃത്തങ്ങള്‍ പറയുന്നുണ്ട്.
Comments are closed for this post.