ശിക്ഷാവിധി നാളെ 3 മണിക്ക്
കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളജിലെ പ്രഫസര്‍ ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസില്‍ ആറ് പ്രതികള്‍ കുറ്റക്കാരനെന്ന് കോടതി. ആഞ്ച് പ്രതികളെ വെറുതേവിട്ടു. കൊച്ചി പ്രത്യേക എന്‍.ഐ.എ കോടതിയാണ് രണ്ടാംഘട്ട വിധി പ്രസ്താവിച്ചത്.
സജല്‍, നാസര്‍, നജീബ്, മൊയ്തീന്‍ കു!ഞ്ഞ്, അയൂബ്, നൗഷാദ് എന്നിവരാണ് കുറ്റക്കാര്‍. നാലാംപ്രതി ഷെഫീഖിനെയും അസീസ്, സുബൈര്‍, മുഹമ്മദ് റാഫി എന്നിവരെയും വെറുതേവിട്ടു.
കേസില്‍ ഭീകരപ്രവര്‍ത്തനം തെളിഞ്ഞെന്ന് വ്യക്തമാക്കിയ എന്‍.ഐ.എ കോടതി ഗൂഢാലോചന, ആയുധം കൈവശം വയ്ക്കല്‍, ഒളിവില്‍ പോകല്‍, ആയുധം കൊണ്ട് ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ തെളിഞ്ഞതായി ചൂണ്ടിക്കാട്ടി.
ആദ്യഘട്ട വിചാരണ പൂര്‍ത്തിയാക്കി കൊച്ചിയിലെ എന്‍ഐഎ കോടതി 2015 ഏപ്രില്‍ 30ന് വിധിപറഞ്ഞിരുന്നു. 31 പ്രതികളില്‍ 13 പേരെയാണ് അന്ന് ശിക്ഷിച്ചത്. 18 പേരെ വിട്ടയച്ചു. ഇതിനുശേഷം പിടികൂടിയ 11 പേരുടെ വിചാരണയാണ് ഇപ്പോള്‍ പൂര്‍ത്തിയായത്.
2010 ജൂലൈ നാലിനാണ് ജോസഫിനെ വാനിലെത്തിയ ആറംഗ സംഘം ആക്രമിച്ചത്. ഭാര്യക്കും സഹോദരിക്കുമൊപ്പം മൂവാറ്റുപുഴ നിര്‍മലമാതാ പള്ളിയില്‍നിന്ന് കുര്‍ബാന കഴിഞ്ഞ് മടങ്ങവെയായിരുന്നു ആക്രമണം. കോളജിലെ രണ്ടാം സെമസ്റ്റര്‍ ബികോം മലയാളം ഇന്റേണല്‍ പരീക്ഷയുടെ ചോദ്യപേപ്പറില്‍ പ്രവാചകനെ അവഹേളിക്കുന്ന രീതിയിലുള്ള ചോദ്യങ്ങള്‍ ഉള്‍പെടുത്തി എന്ന് ആരോപിച്ചായിരുന്നു ആക്രമണം.
Comments are closed for this post.